Svaasattin daalam

ശ്വാസത്തിന്‍ താളം
Year
Language

ശ്വാസത്തിൻ താളം തെന്നലറിയുമോ പൂന്തെന്നലറിയുമോ
മൌനത്തിൻ നാദം വീണയറിയുമോ മണിവീണയറിയുമോ
മഴ നനഞ്ഞ പൂമരങ്ങൾ മനസ്സുപോലെ പൂക്കുകയോ
മൊഴി മറന്ന വാക്കുകളാൽ കവിതമൂളിപ്പാടുകയോ
സ്നേഹത്തിൻ പൂക്കാലം പൂന്തേൻ ചിന്തുകയോ
(ശ്വാസത്തിൻ താളം...)

തൊട്ടു ഞാൻ പട്ടുമൊട്ടിൽ അതു മുത്തണിത്തിങ്കളായി
ആകാശമിന്നു കാണുവാൻ നിൻ മുഖത്തെത്തവേ
കണ്ടു ഞാൻ രണ്ടു പൂക്കൾ അതു വണ്ടണിച്ചെണ്ടു പോലെ
പൂമാനം കാണുവാൻ നിൻ മിഴിത്താരമായ്
മഞ്ഞുതുള്ളി ആരാരോ മുത്തുപോലെ കോർക്കും
തൂവെയിൽ തിടമ്പേ നീ ഉമ്മവെച്ചു നോക്കും
വെറുതെ വെയിലേറ്റോ നിൻ ഹൃദയം ഉരുകുന്നു പെൺപൂവേ
(ശ്വാസത്തിൻ താളം...)

മുന്തിരിച്ചിന്തു മൂളും ഒരു തംബുരുക്കമ്പിപോലെ
പാടാമോ രാക്കിളീ നിൻ കിളിക്കൊഞ്ചലാൽ
ചെമ്പകച്ചില്ലമേലെ ഇനി അമ്പലപ്രാവുപോലെ
കൂടേറാൻ പോരുമോ താമരത്തെന്നലേ
വെണ്ണിലാവിലാരോ വീണമീട്ടി നിൽ‌പ്പൂ
മൺചെരാതുമായ് മേലേ കാവലായി നിൽ‌പ്പൂ
ഇനിയും പറയില്ലേ പ്രണയം പകരില്ലേ വെൺപൂവേ
(ശ്വാസത്തിൻ താളം...)

śvāsattin dāḽaṁ tĕnnalaṟiyumo pūndĕnnalaṟiyumo
maൌnattin nādaṁ vīṇayaṟiyumo maṇivīṇayaṟiyumo
maḻa nanañña pūmaraṅṅaḽ manassubolĕ pūkkugayo
mŏḻi maṟanna vākkugaḽāl kavidamūḽippāḍugayo
snehattin pūkkālaṁ pūnden sindugayo
(śvāsattin dāḽaṁ...)

tŏṭṭu ñān paṭṭumŏṭṭil adu muttaṇittiṅgaḽāyi
āgāśaminnu kāṇuvān nin mukhattĕttave
kaṇḍu ñān raṇḍu pūkkaḽ adu vaṇḍaṇiccĕṇḍu polĕ
pūmānaṁ kāṇuvān nin miḻittāramāy
maññuduḽḽi ārāro muttubolĕ korkkuṁ
tūvĕyil tiḍambe nī ummavĕccu nokkuṁ
vĕṟudĕ vĕyileṭro nin hṛdayaṁ urugunnu pĕṇbūve
(śvāsattin dāḽaṁ...)

mundiriccindu mūḽuṁ ŏru taṁburukkambibolĕ
pāḍāmo rākkiḽī nin kiḽikkŏñjalāl
sĕmbagaccillamelĕ ini ambalaprāvubolĕ
kūḍeṟān porumo tāmarattĕnnale
vĕṇṇilāvilāro vīṇamīṭṭi nil‌ppū
maṇsĕrādumāy mele kāvalāyi nil‌ppū
iniyuṁ paṟayille praṇayaṁ pagarille vĕṇbūve
(śvāsattin dāḽaṁ...)