Svaami saranam

സ്വാമി ശരണം
Year
Language

സ്വാമീ ശരണം ശരണമെന്റയ്യപ്പാ
സ്വാമിയില്ലാതൊരു ശരണമില്ലയ്യപ്പാ
ഹരിഹര സുതനേ ശരണം പോന്നയ്യപ്പാ
അവിടുന്നല്ലാതൊരു ശരണമില്ലയ്യപ്പാ

ഹരിശ്രീതന്‍ മുത്തുകള്‍ വിരല്പൂവില്‍ വിടര്‍ത്തിയ
ഗുരുവിന്റെ ശ്രീപദങ്ങള്‍ വണങ്ങി
ശിരസ്സിലിന്നിരുമുടിക്കെട്ടുകളും താങ്ങി
എരുമേലിപേട്ടതുള്ളും കന്നി അയ്യപ്പന്മാര്‍ ഞങ്ങള്‍ക്കൊരു ജാതി, ഒരുമതം, ഒരുദൈവം

അയ്യപ്പാ സ്വാമി ........

ഭഗവാനുമൊരുമിച്ചു പമ്പയില്‍ വിരിവച്ചു
ഭജന സങ്കീര്‍ത്തനങ്ങള്‍ പാടി
സദ്യയുണ്ടു പമ്പവിളക്ക് കണ്ടു മടങ്ങി
കരിമല മടിയിലെ തീര്‍ഥകരായ് നില്‍ക്കും ഞങ്ങള്‍ക്കൊരു ജാതി, ഒരുമതം, ഒരുദൈവം
അയ്യപ്പാ സ്വാമി ..............

മനസ്സിന്റെ ചെപ്പില്‍ നിന്നും അഴുതയില്‍ നിന്നും ഞങ്ങള്‍
കനകവും പവിഴവും പെറുക്കി
അവയൊക്കെ കല്ലിടും കുന്നിലിട്ടു വണങ്ങി
ശബരി പീഠത്തിലെത്തി ശരണം വിളിക്കും
ഞങ്ങള്‍ക്കൊരു ജാതി, ഒരുമതം, ഒരുദൈവം

അയ്യപ്പാ സ്വാമി ..........

കഴുത്തില്‍ രുദ്രാക്ഷവുമായ് ദ
മകര സംക്രമ സന്ധ്യ
കനകാഭിഷേകം ചെയ്യും നടയില്‍
അവിടുത്തെ അനശ്വര ചൈതന്യത്തിന്‍ നടയില്‍
പതിനെട്ടാം പടികേറി ഭഗവാനെ തൊഴും
ഞങ്ങള്‍ക്കൊരു ജാതി, ഒരുമതം, ഒരുദൈവം

svāmī śaraṇaṁ śaraṇamĕnṟayyappā
svāmiyillādŏru śaraṇamillayyappā
harihara sudane śaraṇaṁ ponnayyappā
aviḍunnallādŏru śaraṇamillayyappā

hariśrīdan muttugaḽ viralbūvil viḍarttiya
guruvinṟĕ śrībadaṅṅaḽ vaṇaṅṅi
śirassilinnirumuḍikkĕṭṭugaḽuṁ tāṅṅi
ĕrumelibeṭṭaduḽḽuṁ kanni ayyappanmār ñaṅṅaḽkkŏru jādi, ŏrumadaṁ, ŏrudaivaṁ

ayyappā svāmi ........

bhagavānumŏrumiccu pambayil virivaccu
bhajana saṅgīrttanaṅṅaḽ pāḍi
sadyayuṇḍu pambaviḽakk kaṇḍu maḍaṅṅi
karimala maḍiyilĕ tīrdhagarāy nilkkuṁ ñaṅṅaḽkkŏru jādi, ŏrumadaṁ, ŏrudaivaṁ
ayyappā svāmi ..............

manassinṟĕ sĕppil ninnuṁ aḻudayil ninnuṁ ñaṅṅaḽ
kanagavuṁ paviḻavuṁ pĕṟukki
avayŏkkĕ kalliḍuṁ kunniliṭṭu vaṇaṅṅi
śabari pīṭhattilĕtti śaraṇaṁ viḽikkuṁ
ñaṅṅaḽkkŏru jādi, ŏrumadaṁ, ŏrudaivaṁ

ayyappā svāmi ..........

kaḻuttil rudrākṣavumāy da
magara saṁkrama sandhya
kanagābhiṣegaṁ sĕyyuṁ naḍayil
aviḍuttĕ anaśvara saidanyattin naḍayil
padinĕṭṭāṁ paḍigeṟi bhagavānĕ tŏḻuṁ
ñaṅṅaḽkkŏru jādi, ŏrumadaṁ, ŏrudaivaṁ