Svaagadam svapnasakhi

സ്വാഗതം സ്വപ്നസഖി
Year
Language

സ്വാഗതം സ്വാഗതം
സ്വപ്നസഖീ സ്വപ്നസഖീ
സ്വാഗതം
ഈ സ്വർഗ്ഗീയനിമിഷപ്പൂ
വിടരുന്നത്
നമുക്കുവേണ്ടീ ആഹാ
നമുക്കുവേണ്ടീ (സ്വാഗതം)

ഇതിന്റെയിതളിലെ
നിറമധു നുകരൂ
ഈ രാത്രി കൂടെവരൂ
തുറന്നുവെയ്ക്കാം ഞാൻ...
തുറന്നുവെയ്ക്കാം ഞാൻ
ശയ്യാമുറിയുടെ കിളിവാതിൽ
എന്നോടൊത്തൊരു നൃത്തംവെയ്ക്കാൻ
വരു നീ
എന്നെക്കൊണ്ടൊരു മുത്തണിയിയ്ക്കാൻ
വരു നീ (സ്വാഗതം)

ഇതിന്റെചുണ്ടിലെ
അരുണിമ നുകരൂ
ഈക്കാഴച്ച സ്വീകരിയ്ക്കൂ
ഒരുക്കിവെയ്ക്കാം ഞാൻ...
വള്ളികൂടീലിലെ വിഭവങ്ങൾ
എന്നിലെ അന്തർദാഹം തീർക്കാൻ
വരുനീ
എന്നെയൊരാശ്ലേഷത്തിലുറക്കാൻ
വരുനീ (സ്വാഗതം)

svāgadaṁ svāgadaṁ
svapnasakhī svapnasakhī
svāgadaṁ
ī svarggīyanimiṣappū
viḍarunnat
namukkuveṇḍī āhā
namukkuveṇḍī (svāgadaṁ)

idinṟĕyidaḽilĕ
niṟamadhu nugarū
ī rātri kūḍĕvarū
tuṟannuvĕykkāṁ ñān...
tuṟannuvĕykkāṁ ñān
śayyāmuṟiyuḍĕ kiḽivādil
ĕnnoḍŏttŏru nṛttaṁvĕykkān
varu nī
ĕnnĕkkŏṇḍŏru muttaṇiyiykkān
varu nī (svāgadaṁ)

idinṟĕsuṇḍilĕ
aruṇima nugarū
īkkāḻacca svīgariykkū
ŏrukkivĕykkāṁ ñān...
vaḽḽigūḍīlilĕ vibhavaṅṅaḽ
ĕnnilĕ andardāhaṁ tīrkkān
varunī
ĕnnĕyŏrāśleṣattiluṟakkān
varunī (svāgadaṁ)