സ്വാതിതിരുനാളിന്‍ കാമിനീ
സപ്തസ്വരസുധാ വാഹിനീ...
ത്യാഗരാജനും ദീക്ഷിതരും
തപസ്സുചെയ്തുണര്‍ത്തിയ സംഗമമോഹിനീ..
സ്വാതിതിരുനാളിന്‍ കാമിനീ....
പുരന്ദരദാസന്റെ പുണ്യചിന്തയില്‍
പുഷ്പോത്സവങ്ങള്‍ വിടര്‍ത്തിയ രഞ്ജിനീ...രഞ്ജിനീ.....
പുരന്ദരദാസന്റെ പുണ്യചിന്തയില്‍
പുഷ്പോത്സവങ്ങള്‍ വിടര്‍ത്തിയ രഞ്ജിനീ...
ഭക്തമീരതന്‍ ഭാവനായമുനയില്‍....
ഭക്തമീരതന്‍ ഭാവനായമുനയില്‍...
മുഗ്ദ്ധകല്ലോലമുയര്‍ത്തിയ രാഗിണീ....
പ്രഭാതകാന്തിയും പ്രസലഭംഗിയും
പ്രഫുല്ലനക്ഷത്ര വ്യോമവ്യാപ്തിയും....
പ്രഭാതകാന്തിയും പ്രസലഭംഗിയും
പ്രഫുല്ലനക്ഷത്ര വ്യോമവ്യാപ്തിയും....
സന്ധ്യാദീപ്തിയും സാഗരശക്തിയും...
സന്ധ്യാദീപ്തിയും സാഗരശക്തിയും...
സംഗീതമേ.....
സംഗീതമേ നിന്നില്‍ നിര്‍ലീനമല്ലോ....