സ്വാതി ഹൃദയ ധ്വനികളില്‍ ഉണ്ടൊരു
സ്വരതാള പ്രണയത്തിന്‍ മധുരലയം
സ്വര്‍ണ്ണ സന്ധ്യാ സ്മൃതികളില്‍ ഉണ്ടൊരു
സ്വയംവര കഥയുടെ പ്രിയ രഹസ്യം
വിരഹത്തിന്‍ പരിഭവം വീണ കുടതിലെന്തി
വിരല്‍ തുമ്പ് മിഴി നീരിലാക്കി
പ്രാണനാഥന്‍ നല്‍കിയ പരമാനന്ദം
നീ പദങ്ങളില്‍ പകര്‍ത്തുന്ന നേരം
കൊരിത്തരിച്ചത് കരളിലെ കമ്പിയോ
ചാരെ ഇന്നിരയിമ്മന്‍ തമ്പിയോ (സ്വാതി ഹൃദയ)
നിറമാര്‍ന്ന മോഹങ്ങള്‍ നീര്മുകില്‍ പന്തലില്‍
മഴവില്ല് കുലയ്ക്കുന്ന നേരം
ജീവകല പൂക്കും നിര്‍വൃതിയില്‍ കുളിച്ചു നിന്‍
ധ്യാന മുഖം തുടുക്കുന്ന നേരം
കോരി ചൊരിഞ്ഞത് സംഗീത വര്‍ഷമോ
കൈരളി നിന്‍ പ്രാണ ഹര്‍ഷമോ (സ്വാതി ഹൃദയ)