Kannadi poonchola chillolam Thullum nin kannale nullunnu nee
കണ്ണാടിപ്പൂഞ്ചോലച്ചില്ലോളം തുള്ളും
നിന് കണ്ണാലെ നുള്ളുന്നു നീ
എന്‍ മനമാകും പൊന്മലര്നാളം
ആരോരും കാണാതെന്‍ ആത്മാവില്‍
ഞാന്‍ ചൂടും ആരാമരോമാഞ്ചമേ
നിന് തിരുബിംബം മനസ്സിനൊരിമ്പം
നീലാകാശംപോലെ സുന്ദരം നിന് തിരുമിഴികള്‍
മേഘമാലകള്‍ നിത്യമോഹരാജികള്
സ്വര്ണ്ണപ്പൂത്താലത്തില് നിര്‍മ്മാല്യ-
പ്പൂവായെന്‍ മുന്നില്‍ നീ വാ...
തെന്നലിന്റെ തേരിലേറി വാ...
(കണ്ണാടി)
ഇന്ദ്രനീലക്കല്ലുമോതിരം നിന് തളിര്വിരലില്
ചൂടുവാന്‍ മോഹം എനിക്കേറിയെങ്കിലും
മറ്റാരും കാണാതെന്‍ നാണത്തിന്
പൂ നുള്ളാന്‍ വാ വാ നീ വാ...
ഇന്നു രാവിലെന്നടുത്തു വാ...
(കണ്ണാടി)