ചുവരില്ലാതൊരു ചിത്രം
ശൃംഗാര സുന്ദര ചിത്രം
തനുവും മനവും ഒന്നായ് മാറും സങ്കല്പം
മിഴി തമ്മിലായിരം ദൂതുചൊല്ലി
മൌനങ്ങളെങ്ങും ഊയലാടി
അനുരാഗമാനസ സരസ്സിൽ നീന്തും
കേളീ ഹംസങ്ങളായ് ലീലാലോലുപരായ് നമ്മൾ
പനിനീരുപെയ്യും അന്തരീക്ഷം
പാലാടനെയ്യും അന്തരംഗം
ഈ രമ്യവാടിയില്‍ ആയിരം ജന്മം
തേടും തേൻ വസന്തം
നേടാം തൂമരന്ദം തമ്മിൽ