തസ്കരനല്ല ഞാന്‍ തെമ്മാടിയല്ല ഞാന്‍
മുഷ്കരനല്ല ഞാന്‍ മുഗ്ദ്ധശീലേ
ദേവിതന്‍ ദാസ്യം കൊതിക്കുമൊരുത്തന്‍ ഞാന്‍
ഈ വീടിവിടേയ്ക്കു ദാസഗൃഹം
നമ്മുടെ സാമ്രാട്ടാം പൊന്തിരുമേനിയായു്
സമ്മേളിപ്പിക്കുവാന്‍ വേണ്ടിയത്രേ
ക്ഷേത്രത്തില്‍ നിന്നു തിരിച്ചുപോം ദേവിയെ
സൂത്രത്തില്‍ ഞാനിങ്ങു കൊണ്ടു പോന്നു
എന്‍ തമ്പുരാനുടെ അന്തപ്പുരത്തിലെ
ഹിന്ദുസ്ത്രീയെന്നെന്നും ഹിന്ദുസ്ത്രീതാന്
അപ്പപ്പോള്‍ തന്നോടു ചേരും നദികളെ
ഉപ്പുപിടിപ്പിക്കില്ലീ സമുദ്രം
അന്യമത വിശ്വാസമുണ്ടോ മുഹമ്മദ -
മന്നോര്‍ മണികള്‍ക്കു പണ്ടു പണ്ടേ
ഈ ഹുമയൂണ്‍ ചക്രവര്‍ത്തി വിശേഷിച്ചു
മാഹിതാത്മാവനീ സാമ്യനിഷ്ഠന്
അള്ളാവിനൊപ്പമാക്കല്യന് പ്രജകളി -
ലെല്ലാം പുലര്‍ത്തുക സ്വസ്വധര്‍മ്മം
നാളെയ്ക്കിവിടുന്നു ഭാരതാധീശ്വരി
നാളെയ്ക്കീ യുസ്മാനോ മുഖ്യമന്ത്രി
ധീരനാം രാജാവേ സാധുവാം സ്ത്രീയുടെ
ചാരിത്രം പോക്കൊല്ലെ
പൃത്ഥ്വീശ്വരേശ്വര പത്തുനാളങ്ങുന്നു
ഹൃത്തിനാല്‍ സേവിച്ച ദേവിയിതാ -
പ്രത്യക്ഷയായി വന്നു കാമം വരിച്ചുകൊള്‍ -
ക്കെത്രയോ പേര്ക്കിഷ്ടമേകിയോനേ
ഭദ്രേ ഭവതിയ്ക്കു സമ്മതം താനല്ലീ -
ഭക്തനാമെന്നുടെ ദേവീപദം
കന്യകയല്ലാ ഞാന്‍ കാന്തനെന്‍ പ്രാണനാ -
ണന്യനെയപ്രീതി തോന്നരുതേ
ആരങ്ങിവനെയീ മല്‍പ്രജാ ദ്രോഹിയെ -
ക്കാരാഗ്രഹത്തിലടച്ചിടട്ടേ
മങ്കേ കരയായ്ക മാലോകര്‍ കണ്ണീരെന്‍
ചെങ്കോലിതാഴിയിലേയ്ക്കൊഴുക്കും
മാപ്പിളമാര്‍ ചെയ്ത തെറ്റു മറന്നു നീ
മാപ്പീ ഹുമയൂണിനേകിയാലും
എന്നില്‍ തിരുവുള്ളംമുണ്ടെന്നാകില്
ഭൃത്യന്റെ കുറ്റം പൊറുക്കുമാറാകണം
മര്‍ത്ത്യനു കൈപ്പിഴ ജന്മസിദ്ധം
ഗീരിതരചന്നു രോമാഞ്ചമേറ്റി ഹാ
ഭാരതസ്ത്രീകള്‍ തന് ഭാവശുദ്ധി