Suravanaramanigal

സുരവനരമണികള്‍
Year
Language

സുരവന രമണികള്‍തന്‍ സുഹാസം
അമരകുലങ്ങള്‍ ചിരിക്കും പ്രകാശം
മലരൊളിതിരളുന്ന അധരനിരകളില്‍
സുരവന രമണികള്‍തന്‍ സുഹാസം
മലര്‍ശരം ചൊരിയുന്ന കടമിഴിമുനകളില്‍
അമരകുലങ്ങള്‍ ചിരിക്കും പ്രകാശം

സുരകുല സേന നിരനിര നീങ്ങി
മധുവിധു ഇതുകാണുവാന്‍ വരുന്നു
പനിമതി തെളിയുമീ പാതയില്‍ നിറയെ
അമരകുലങ്ങള്‍ ചിരിക്കും പ്രകാശം

നന്ദനമധുവന ഭൂവില്‍ എന്നും
സുന്ദരതാരകള്‍ പൂത്തു
പദനിര പതിയാന്‍ പട്ടുകള്‍ നീര്‍ത്തി
മഞ്ഞലയാലേ രജനി
അമൃതകണങ്ങള്‍ അടിമുടി തൂകി
കുളിരല വീശുന്നു വെണ്‍മേഘം
ഇടിമിന്നല്‍ നടത്തുന്ന നര്‍ത്തനം കാണവേ
സുരവന രമണികള്‍ തന്‍ സുഹാസം
മലരൊളിതിരളുന്ന അധരനിരകളില്‍
സുരവന രമണികള്‍തന്‍ സുഹാസം
മലര്‍ശരം ചൊരിയുന്ന കടമിഴിമുനകളില്‍
അമരകുലങ്ങള്‍ ചിരിക്കും പ്രകാശം

suravana ramaṇigaḽtan suhāsaṁ
amaragulaṅṅaḽ sirikkuṁ pragāśaṁ
malarŏḽidiraḽunna adharaniragaḽil
suravana ramaṇigaḽtan suhāsaṁ
malarśaraṁ sŏriyunna kaḍamiḻimunagaḽil
amaragulaṅṅaḽ sirikkuṁ pragāśaṁ

suragula sena niranira nīṅṅi
madhuvidhu idugāṇuvān varunnu
panimadi tĕḽiyumī pādayil niṟayĕ
amaragulaṅṅaḽ sirikkuṁ pragāśaṁ

nandanamadhuvana bhūvil ĕnnuṁ
sundaradāragaḽ pūttu
padanira padiyān paṭṭugaḽ nīrtti
maññalayāle rajani
amṛtagaṇaṅṅaḽ aḍimuḍi tūgi
kuḽirala vīśunnu vĕṇmeghaṁ
iḍiminnal naḍattunna narttanaṁ kāṇave
suravana ramaṇigaḽ tan suhāsaṁ
malarŏḽidiraḽunna adharaniragaḽil
suravana ramaṇigaḽtan suhāsaṁ
malarśaraṁ sŏriyunna kaḍamiḻimunagaḽil
amaragulaṅṅaḽ sirikkuṁ pragāśaṁ