Sundil puspadaalam

ചുണ്ടില്‍ പുഷ്പതാലം
Year
Language

ചുണ്ടിൽ പുഷ്പതാലം
കണ്ണിൽ സ്വപ്നജാലം
അണിയൂ മന്മഥരഥവുമായ്
വരുന്നൂ രാഗം വരുന്നൂ

വരൂ നീ എതിരേൽക്കാൻ
ഹൃദന്തമിതിൽ വസന്തമിതാ
ചൊരിഞ്ഞു മലർമാരി
മദാലസ ഞാൻ ഭവാനു തരാൻ
ഒരുക്കീ മധുപാത്രം
മാധുരി ഞാൻ നുകർന്നാലോ
നീർത്താം മാരനു തല ചായ്ക്കാൻ
വിരിമാറിൽ മലർമഞ്ചൽ

ഉറങ്ങുമ്പോൾ മയങ്ങുമ്പോൾ
ഉണർത്താനാരു വരും
വിലാസിനി നീ മനോഹരിയായ്
ഉണർത്താൻ മെല്ലെ വരും
കരളാകെ കുളിരേകും
ആശാലഹരിയിൽ അലിയും നാം
പുലർകാലം വരുവോളം

suṇḍil puṣpadālaṁ
kaṇṇil svapnajālaṁ
aṇiyū manmatharathavumāy
varunnū rāgaṁ varunnū

varū nī ĕdirelkkān
hṛdandamidil vasandamidā
sŏriññu malarmāri
madālasa ñān bhavānu tarān
ŏrukkī madhubātraṁ
mādhuri ñān nugarnnālo
nīrttāṁ māranu tala sāykkān
virimāṟil malarmañjal

uṟaṅṅumboḽ mayaṅṅumboḽ
uṇarttānāru varuṁ
vilāsini nī manohariyāy
uṇarttān mĕllĕ varuṁ
karaḽāgĕ kuḽireguṁ
āśālahariyil aliyuṁ nāṁ
pulargālaṁ varuvoḽaṁ