Sundariyaagum bhoomi

സുന്ദരിയാകും ഭൂമി
Year
Language

സുന്ദരിയാകും ഭൂമി സുരഭിലയാകും ഭൂമി
ഓ...ഓഹോ....
സുന്ദരിയാകും ഭൂമി സുരഭിലയാകും ഭൂമി
ഭൂമിയിൽ സ്വർഗ്ഗം തീർക്കാനായ് വന്നവരല്ലോ നമ്മൾ
പൂവുകൾ തേടും ശലഭം പോൽ ഒന്നായ് പാറും നമ്മൾ - 2
സുന്ദരിയാകും ഭൂമി സുരഭിലയാകും ഭൂമി

ജീവിതം ഒരു തടവറയല്ല മാനസം അതിൽ അടയുകയില്ല - 2
ചിരിച്ചും കളിച്ചും മദിച്ചും - 2
ആസ്വദിക്കുക നമ്മൾ പലതും
പങ്കുവെയ്ക്കുക നമ്മൾ
സുന്ദരിയാകും ഭൂമി സുരഭിലയാകും ഭൂമി
ഭൂമിയിൽ സ്വർഗ്ഗം തീർക്കാനായ് വന്നവരല്ലോ നമ്മൾ

യൌവ്വനം ഒരു പൂങ്കുടമല്ലോ തേൻകണം അതിൽ നിറയുകയല്ലോ - 2
പകർന്നും നുകർന്നും മുകർന്നും - 2
അലിയുക തമ്മിൽ ലഹരിയിൽ
താരമാവുക നമ്മൾ
(സുന്ദരിയാകും......)

sundariyāguṁ bhūmi surabhilayāguṁ bhūmi
o...oho....
sundariyāguṁ bhūmi surabhilayāguṁ bhūmi
bhūmiyil svarggaṁ tīrkkānāy vannavarallo nammaḽ
pūvugaḽ teḍuṁ śalabhaṁ pol ŏnnāy pāṟuṁ nammaḽ - 2
sundariyāguṁ bhūmi surabhilayāguṁ bhūmi

jīvidaṁ ŏru taḍavaṟayalla mānasaṁ adil aḍayugayilla - 2
siriccuṁ kaḽiccuṁ madiccuṁ - 2
āsvadikkuga nammaḽ paladuṁ
paṅguvĕykkuga nammaḽ
sundariyāguṁ bhūmi surabhilayāguṁ bhūmi
bhūmiyil svarggaṁ tīrkkānāy vannavarallo nammaḽ

yaൌvvanaṁ ŏru pūṅguḍamallo tenkaṇaṁ adil niṟayugayallo - 2
pagarnnuṁ nugarnnuṁ mugarnnuṁ - 2
aliyuga tammil lahariyil
tāramāvuga nammaḽ
(sundariyāguṁ......)