Sundarimaare ketti

സുന്ദരിമാരെ കെട്ടി
Work
Year
Language

സുന്ദരിമാരെ കെട്ടിപ്പൂട്ടിയ ഭൂതത്താനേ
നിൻ കോട്ടയിടിച്ചു പൊളിച്ചു നിരത്തും സൂക്ഷിച്ചോളൂ
കാറ്റു വിതച്ചു കൊടുങ്കാറ്റാക്കാൻ
നെഞ്ചിൽ കത്തും പന്തം കുത്തിയ
വീരപരാക്രമ വിക്രമരൊന്നായ്
കൊമ്പു കുലുക്കി വധിച്ചു വരുന്നേ
തണ്ടെല്ലിനു ബലമുണ്ടേ തടയാൻ വാടാ
നിൻ ഗുണ്ടായിസമിനി വേണ്ടെടാ തണ്ടുക്കാരാ
പ്രേമത്തിൻ ഹോമച്ചിതയിൽ ചാവേർപ്പടയാകും ഞങ്ങൾ
തോക്കിലും വാക്കിലും തോറ്റോടില്ല
കൂട്ടിലടച്ചാലും ദൂരെ കാട്ടിലയച്ചാലും
അവർ റോട്ടിലിറങ്ങി നടന്നാൽ ഞങ്ങൾ വീശി വളച്ചോളാം

സുന്ദരിമാരെ കെട്ടിപ്പൂട്ടിയ ഭൂതത്താനേ
നിൻ കോട്ടയിടിച്ചു പൊളിച്ചു നിരത്തും സൂക്ഷിച്ചോളൂ
കാറ്റു വിതച്ചു കൊടുങ്കാറ്റാക്കാൻ
കൊമ്പു കുലുക്കി വധിച്ചു വരുന്നേ
തണ്ടെല്ലിനു ബലമുണ്ടേ തടയാൻ വാടാ
നിൻ ഗുണ്ടായിസമിനി വേണ്ടെടാ തണ്ടുക്കാരാ
പ്രേമത്തിൻ ഹോമച്ചിതയിൽ ചാവേർപ്പടയാകും ഞങ്ങൾ
തോക്കിലും വാക്കിലും തോറ്റോടില്ല
കൂട്ടിലടച്ചാലും ദൂരെ കാട്ടിലയച്ചാലും
അവർ റോട്ടിലിറങ്ങി നടന്നാൽ ഞങ്ങൾ വീശി വളച്ചോളാം

അഴിയിട്ടൊരു പൊൻ കൂട്ടിൽ മിഴിനീരായ് വാഴുന്നേ
തുടുമാടപ്രാവുകളാകും പാവങ്ങൾ
തന താനേ തന്താനാനേ തന താനേ തന്താനാനേ
തന താനേ തന്താനാനേ താനനാ
തുറുകണ്ണിൽ തീപ്പൊരി ചിന്തും കഴുകാ നിൻ ചിറകിൻ കീഴെ
ചെറുകോഴിക്കുഞ്ഞിനുണ്ടോ ജീവിതം
തന താനേ തന്താനാനേ തന താനേ തന്താനാനേ
തന താനേ തന്താനാനേ താനനാ
സ്വാതന്ത്ര്യ പോരിനിറങ്ങും യോദ്ധാക്കളെ മർദ്ദിക്കാനായ്
ആരെടാ നീയെട ഈദിയ മീനോ
പോക്കിരി മാഷേ ഹേയ് പീക്കിരി മാഷേ
നിൻ ഹിറ്റ്ലറു വേഷം നമ്മുടേ നാടിനു ദോഷം
(സുന്ദരിമാരെ ......)

അനുരാഗപൂന്തേനുണ്ണാൻ അനുവാദം നൽകാതെ
അടിമകളായ് പോറ്റുകയാണോ നീയെന്നും
അയ്യയ്യയ്യയ്യയ്യയ്യോ അയ്യയ്യയ്യയ്യയ്യയ്യോ
അയ്യയ്യയ്യയ്യയ്യയ്യോ അയ്യയ്യോ
പട്ടാളക്കാവലു വേണ്ട വൻചാരക്കനിയും കൊത്തി
പകയോടെ പാറിപ്പോകും കാകന്മാർ
അയ്യയ്യയ്യയ്യയ്യയ്യാ അയ്യയ്യയ്യയ്യയ്യയ്യാ
അയ്യയ്യയ്യയ്യയ്യയ്യാ അയ്യയ്യാ
ആണെന്നത് പെണ്ണിനല്ലേ അവകാശം ഞങ്ങൾക്കല്ലേ
ആരെടാ നീയെടാ പോരിനു വാടാ
പോക്കിരി മാഷേ ഹേയ് പീക്കിരി മാഷേ
നിൻ ഹിറ്റ്ലറു വേഷം നമ്മുടേ നാടിനു ദോഷം
(സുന്ദരിമാരെ ......)

sundarimārĕ kĕṭṭippūṭṭiya bhūdattāne
nin koṭṭayiḍiccu pŏḽiccu nirattuṁ sūkṣiccoḽū
kāṭru vidaccu kŏḍuṅgāṭrākkān
nĕñjil kattuṁ pandaṁ kuttiya
vīrabarākrama vikramarŏnnāy
kŏmbu kulukki vadhiccu varunne
taṇḍĕllinu balamuṇḍe taḍayān vāḍā
nin guṇḍāyisamini veṇḍĕḍā taṇḍukkārā
premattin homaccidayil sāverppaḍayāguṁ ñaṅṅaḽ
tokkiluṁ vākkiluṁ toṭroḍilla
kūṭṭilaḍaccāluṁ dūrĕ kāṭṭilayaccāluṁ
avar ṟoṭṭiliṟaṅṅi naḍannāl ñaṅṅaḽ vīśi vaḽaccoḽāṁ

sundarimārĕ kĕṭṭippūṭṭiya bhūdattāne
nin koṭṭayiḍiccu pŏḽiccu nirattuṁ sūkṣiccoḽū
kāṭru vidaccu kŏḍuṅgāṭrākkān
kŏmbu kulukki vadhiccu varunne
taṇḍĕllinu balamuṇḍe taḍayān vāḍā
nin guṇḍāyisamini veṇḍĕḍā taṇḍukkārā
premattin homaccidayil sāverppaḍayāguṁ ñaṅṅaḽ
tokkiluṁ vākkiluṁ toṭroḍilla
kūṭṭilaḍaccāluṁ dūrĕ kāṭṭilayaccāluṁ
avar ṟoṭṭiliṟaṅṅi naḍannāl ñaṅṅaḽ vīśi vaḽaccoḽāṁ

aḻiyiṭṭŏru pŏn kūṭṭil miḻinīrāy vāḻunne
tuḍumāḍaprāvugaḽāguṁ pāvaṅṅaḽ
tana tāne tandānāne tana tāne tandānāne
tana tāne tandānāne tānanā
tuṟugaṇṇil tīppŏri sinduṁ kaḻugā nin siṟagin kīḻĕ
sĕṟugoḻikkuññinuṇḍo jīvidaṁ
tana tāne tandānāne tana tāne tandānāne
tana tāne tandānāne tānanā
svādandrya poriniṟaṅṅuṁ yoddhākkaḽĕ marddikkānāy
ārĕḍā nīyĕḍa īdiya mīno
pokkiri māṣe hey pīkkiri māṣe
nin hiṭrlaṟu veṣaṁ nammuḍe nāḍinu doṣaṁ
(sundarimārĕ ......)

anurāgabūndenuṇṇān anuvādaṁ nalgādĕ
aḍimagaḽāy poṭrugayāṇo nīyĕnnuṁ
ayyayyayyayyayyayyo ayyayyayyayyayyayyo
ayyayyayyayyayyayyo ayyayyo
paṭṭāḽakkāvalu veṇḍa vancārakkaniyuṁ kŏtti
pagayoḍĕ pāṟippoguṁ kāganmār
ayyayyayyayyayyayyā ayyayyayyayyayyayyā
ayyayyayyayyayyayyā ayyayyā
āṇĕnnat pĕṇṇinalle avagāśaṁ ñaṅṅaḽkkalle
ārĕḍā nīyĕḍā porinu vāḍā
pokkiri māṣe hey pīkkiri māṣe
nin hiṭrlaṟu veṣaṁ nammuḍe nāḍinu doṣaṁ
(sundarimārĕ ......)