Sundari (m)

ചുന്ദരി (m)
Work
Year
Language

ചുന്ദരി നിനക്കമ്മയില്ലെങ്കിലും ഞാനുണ്ടല്ലോ കൂടെ
ഓമനേ നിനക്കാരുമില്ലെങ്കിലും ഞാനുണ്ടല്ലോ കൂടെ
എന്‍റെ പൊന്മണി കണിപ്പൈങ്കിളി
രാരീ രാരീരം രാരോ (2)
ചുന്ദരി നിനക്കമ്മയില്ലെങ്കിലും ഞാനുണ്ടല്ലോ കൂടെ

പൂവു പോല്‍ ഉറങ്ങണം മെല്ലെ മെല്ലെ ഉണരണം
തുമ്പിയായി പറന്നു നീ ഇമ്പമോടെ പാടണം
കോടിവര്‍ണ്ണമോഹമായി ഈ ജന്മമാകെ നിറയണം
ഉറങ്ങ് ചാഞ്ഞുറങ്ങ് എന്‍റെ മടിയില്‍ നീയുറങ്ങ്
(ചുന്ദരി)

രാഗതാരകങ്ങളേ വിണ്ണില്‍ നിന്നിറങ്ങുമോ
കുഞ്ഞുകാലു രണ്ടിലും മിന്നുമായിറങ്ങുമോ
സ്നേഹചന്ദ്രബിംബമേ ഇളമാന്‍കിടാവിനെ നല്‍കുമോ
വരുമോ താഴെ വരുമോ തുണയായി താഴെ വരുമോ
(ചുന്ദരി)

sundari ninakkammayillĕṅgiluṁ ñānuṇḍallo kūḍĕ
omane ninakkārumillĕṅgiluṁ ñānuṇḍallo kūḍĕ
ĕnṟĕ pŏnmaṇi kaṇippaiṅgiḽi
rārī rārīraṁ rāro (2)
sundari ninakkammayillĕṅgiluṁ ñānuṇḍallo kūḍĕ

pūvu pol uṟaṅṅaṇaṁ mĕllĕ mĕllĕ uṇaraṇaṁ
tumbiyāyi paṟannu nī imbamoḍĕ pāḍaṇaṁ
koḍivarṇṇamohamāyi ī janmamāgĕ niṟayaṇaṁ
uṟaṅṅ sāññuṟaṅṅ ĕnṟĕ maḍiyil nīyuṟaṅṅ
(sundari)

rāgadāragaṅṅaḽe viṇṇil ninniṟaṅṅumo
kuññugālu raṇḍiluṁ minnumāyiṟaṅṅumo
snehasandrabiṁbame iḽamānkiḍāvinĕ nalgumo
varumo tāḻĕ varumo tuṇayāyi tāḻĕ varumo
(sundari)