Sun mitvaare

സുന്‍ മിത്‌വാരേ
Work
Year
Language

സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ
കല്‍ ഭായി കീ ഹോ ശാദീരേ ദുവാ ദേനാ സാരേ
നേരാണേ നാളെയാണേ നാടു തെണ്ടും കാറ്റിന്‍റെ കല്യാണനാള്‍
സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ

ഓ പകല്‍ത്തിങ്കളേയെന്‍ ചെറുക്കന്നു ചൂടാന്‍ ചന്ദനക്കുട കൊണ്ടുവാ
കുയില്‍പ്പെണ്ണിന്നായി മണിത്താലി തീര്‍ക്കാന്‍ മിന്നലിന്‍ കനല്‍പൊന്നു താ
ഈ അലഞൊറിപ്പുഴയുടെ കിലുകിലെ കിലുങ്ങണ നൂപുരം കൊണ്ടു വാ
കടല്‍നുരച്ചുരുളെടുത്തു അവള്‍ക്കൊരു മരതക കമ്മലായി കൊണ്ടു വാ
മനസ്സിന്‍റെ മായച്ചിറകില്‍ ഞാന്‍ പറന്നോട്ടേ
സുന്‍ മിത്തുവാരേ ദിന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ

ഈ പകല്‍ക്കിളിപ്പാട്ടില്‍ തകില്‍ച്ചിന്തു വേണം പൂനിലാക്കല്യാണനാള്‍
തുലാമുകില്‍ത്തുണ്ടാല്‍ മണിപ്പന്തല്‍ വേണം നെഞ്ചിലേ ആഘോഷനാള്‍
ആ തരിവളയിതളിട്ടതാമരവിരലിന്നു മോതിരം കൊണ്ടുവാ
അവളുടെ തുടുനെറ്റിത്തടത്തിലെയിലക്കുറി താരമേല്‍ തന്നുവോ
മനസ്സിന്‍റെ മായച്ചിറകില്‍ ഞാന്‍ പറന്നോട്ടേ

സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ
കല്‍ ഭായി കീ ഹോ ശാദീരേ ദുവാ ദേനാ സാരേ
നേരാണേ നാളെയാണേ നാടു തെണ്ടും കാറ്റിന്‍റെ കല്യാണനാള്‍
സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ

sun mittuvāre dhunhai pyāre pukkāre dil āre
kal bhāyi kī ho śādīre duvā denā sāre
nerāṇe nāḽĕyāṇe nāḍu tĕṇḍuṁ kāṭrinṟĕ kalyāṇanāḽ
sun mittuvāre dhunhai pyāre pukkāre dil āre

o pagalttiṅgaḽeyĕn sĕṟukkannu sūḍān sandanakkuḍa kŏṇḍuvā
kuyilppĕṇṇinnāyi maṇittāli tīrkkān minnalin kanalbŏnnu tā
ī alañŏṟippuḻayuḍĕ kilugilĕ kiluṅṅaṇa nūburaṁ kŏṇḍu vā
kaḍalnuraccuruḽĕḍuttu avaḽkkŏru maradaga kammalāyi kŏṇḍu vā
manassinṟĕ māyacciṟagil ñān paṟannoṭṭe
sun mittuvāre dinhai pyāre pukkāre dil āre

ī pagalkkiḽippāṭṭil tagilscindu veṇaṁ pūnilākkalyāṇanāḽ
tulāmugilttuṇḍāl maṇippandal veṇaṁ nĕñjile āghoṣanāḽ
ā tarivaḽayidaḽiṭṭadāmaraviralinnu modiraṁ kŏṇḍuvā
avaḽuḍĕ tuḍunĕṭrittaḍattilĕyilakkuṟi tāramel tannuvo