Sumbana varnna

ചുംബന വര്‍ണ്ണ
Year
Language

ചുംബന വര്‍ണ്ണ പതംഗങ്ങളാല്‍ നീയാം
ചെണ്ടിന്‍ പരാഗങ്ങള്‍ ഞാന്‍ നുകരും
ചന്ദ്രിക പൂന്തിരച്ചുണ്ടത്തുരുകുന്ന
ചന്ദ്രോ‍പലം ഞാനെന്‍ സ്വന്തമാക്കും

ആലിംഗനത്തിന്റെ പൊന്നഴിക്കൂട്ടിലോ-
രാലോല പൈങ്കിളി ചിറകടിപ്പൂ
രോമാഞ്ച കഞ്ചുകം ചാര്‍ത്തുന്ന മേനിയെന്‍
പ്രേമ നഭസ്സിന്‍ വിപഞ്ചിയാക്കും (ചുംബന വര്‍ണ്ണ )

താരുണ്യ തല്പത്തിന്‍ താമര വിരിയിലോ-
രാരാമ തെന്നലായ് ഞാന്‍ ഉലയും
ആരാഗ മണ്ഡപ ചൈതന്യമെന്നിലെ
ഗാന കവിതന്‍ കവിതയാകും (ചുംബന വര്‍ണ്ണ)

suṁbana varṇṇa padaṁgaṅṅaḽāl nīyāṁ
sĕṇḍin parāgaṅṅaḽ ñān nugaruṁ
sandriga pūndiraccuṇḍatturugunna
sandrobalaṁ ñānĕn svandamākkuṁ

āliṁganattinṟĕ pŏnnaḻikkūṭṭilo-
rālola paiṅgiḽi siṟagaḍippū
romāñja kañjugaṁ sārttunna meniyĕn
prema nabhassin vibañjiyākkuṁ (suṁbana varṇṇa )

tāruṇya talbattin dāmara viriyilo-
rārāma tĕnnalāy ñān ulayuṁ
ārāga maṇḍaba saidanyamĕnnilĕ
gāna kavidan kavidayāguṁ (suṁbana varṇṇa)