Sukham sukham

സുഖം സുഖം
Work
Year
Language

സുഖം സുഖം എന്നില്‍ നീ തേടും രാഗം
സുഖം സുഖം പെണ്ണില്‍ നീ കാണും രൂപം
സുഖം സുഖം കണ്ണില്‍ ഞാന്‍ കാട്ടും ഭാവം
സുഖംസുഖം ചുണ്ടില്‍ ഞാന്‍ നല്‍കും ഗാനം
ചൂടാന്‍ നീയും വാ.....

മാറിടത്തിലെ തേന്‍‌കുടങ്ങളില്‍
മാദകലഹരികള്‍
തേനുരന്നീടും പൂഞ്ചൊടികളില്‍
മാമ്പൂവിന്‍ സൌരഭം
കാറ്റും പൂവും പോലെ പാട്ടിന്‍ താളം പോലെ
രാഗം തേടും നീയും ഞാനും ഒന്നായ് ചേര്‍ന്നാല്‍
യൌവന ചൂടുഞാന്‍ നല്‍കി
മെയ്യിലെ മെയ്യില്‍ ഞാന്‍ നിന്നെ വാരിപ്പുല്‍കിടാം

പൂച്ചിലങ്കകള്‍ കാലടികളില്‍
തൂകിടും നാദത്തില്‍
പൊന്നരയിലെ സ്വര്‍ണ്ണനൂലുകള്‍
തുള്ളിടും താളത്തില്‍
പൂവും പൊട്ടും പോലെ മഞ്ഞില്‍ പൂക്കും പൂവായ്
എന്നെത്തേടും നീയും ഞാനുമൊന്നായ് ചേര്‍ന്നാല്‍
യൌവനച്ചൂടുഞാന്‍ നല്‍കി മെയ്യിലെ മെയ്യില്‍ ഞാന്‍ നിന്നെ
വാരിപ്പുല്‍കിടാം

sukhaṁ sukhaṁ ĕnnil nī teḍuṁ rāgaṁ
sukhaṁ sukhaṁ pĕṇṇil nī kāṇuṁ rūbaṁ
sukhaṁ sukhaṁ kaṇṇil ñān kāṭṭuṁ bhāvaṁ
sukhaṁsukhaṁ suṇḍil ñān nalguṁ gānaṁ
sūḍān nīyuṁ vā.....

māṟiḍattilĕ ten‌kuḍaṅṅaḽil
mādagalaharigaḽ
tenurannīḍuṁ pūñjŏḍigaḽil
māmbūvin saൌrabhaṁ
kāṭruṁ pūvuṁ polĕ pāṭṭin dāḽaṁ polĕ
rāgaṁ teḍuṁ nīyuṁ ñānuṁ ŏnnāy sernnāl
yaൌvana sūḍuñān nalgi
mĕyyilĕ mĕyyil ñān ninnĕ vārippulgiḍāṁ

pūccilaṅgagaḽ kālaḍigaḽil
tūgiḍuṁ nādattil
pŏnnarayilĕ svarṇṇanūlugaḽ
tuḽḽiḍuṁ tāḽattil
pūvuṁ pŏṭṭuṁ polĕ maññil pūkkuṁ pūvāy
ĕnnĕtteḍuṁ nīyuṁ ñānumŏnnāy sernnāl
yaൌvanaccūḍuñān nalgi mĕyyilĕ mĕyyil ñān ninnĕ
vārippulgiḍāṁ