സുഗന്ധീ ഒഹോ ഒഹോ
സുമുഖീ ഒഹോ ഒഹോ
സുഗന്ധീ സുമുഖീ സുരചാരുതയുടെ പൌര്‍ണമീ
സുഗന്ധീ ഓ.............
ആദിയിലേപ്പോലീ പറുദീസയിതില്‍
ആദമായ് ഞാന്‍ സ്വയം മാറീ
യൌവ്വനാംഗങ്ങളെ മദം കൊണ്ടുപൊതിയും
ഹവ്വയായ് ഇവള്‍മുന്നിലെത്തി
ഓഓ.....ഓ.....
(സുഗന്ധീ സുമുഖീ...)
ചിറകണിഞ്ഞിടുമെന്‍ മധുരസ്വപ്നത്തിന്‍
നിറപൌര്‍ണമിക്കുളിരുണര്‍ത്തി
പുളകം മുളയ്ക്കുമെന്‍ മൃദുലവികാരത്തില്‍
പുഷ്പബാണാസക്തി വളര്‍ത്തി
ഓ..........ഓ.........
(സുഗന്ധീ സുമുഖീ...)