രാഗമിടറുന്നൂ നിന് മഴവില്‍ തംബുരുവില്‍
മിഴിനീരുമായ് നീ മീട്ടുമേതോ ഗാനമുരുകുന്നൂ
നിന് കരളിന് തന്തികളില്‍ ....
രാഗമിടറുന്നൂ നിന് മഴവില്‍ തംബുരുവില്‍
കൂട്ടിരുന്ന വസന്തമേ...നീയും നിന്നു വിതുമ്പിയോ...
ആരോ ദൂരെ വിഷാദമൂകം കാത്തിരിപ്പൂ നിന്നെയും
സാന്ത്വനം തേടും സാഗരം പോലെ
കരയാതൊന്നു കരയാന്‍ തരൂ..
കനവിന് ശ്രുതി മാത്രം...
രാഗമിടറുന്നൂ നിന് മഴവില്‍ തംബുരുവില്‍
ഏതു ശാപശരങ്ങളാല് നിന്നുൾപ്പൂവു മുറിഞ്ഞുവോ
ആരോ നിന്റെ കിനാവു തേടും കുഞ്ഞു നെയ്ത്തിരിയൂതിയോ
നോവുമീരാവിന് കൂട്ടിലണയുമ്പോള്‍
ഇരുള്മൂടുമൊരിടനാഴിയില്
മനസ്സോ കരയുന്നു.....
(രാഗമിടറുന്നു ....)