ശുഭയാത്രാഗീതങ്ങള്‍
പാടുകയല്ലോ കിളിയും കാറ്റും
കൂട്ടിനണയും ഞാനും
(ശുഭയാത്ര)
കുരിശുമലയില്‍ പള്ളിമണികളുണരും
പുണ്യഞായറാഴ്‌ചകള്‍ തോറും
കരം കോര്‍ത്തു പോകും നാം...
ഓശാന പാടും നാം...
വരും മാലാഖമാര്‍ വാത്സല്യലോലം
(ശുഭയാത്ര)
ഇരവില്‍ തിരുക്കുടുംബസ്‌തുതികള്‍
മധുരം പാടിപ്പാടി നമ്മളുറങ്ങും...
പ്രിയമോലുമീ മാറില്‍
നീ ചാഞ്ഞുറങ്ങുമ്പോള്‍...
സുഖസ്വപ്‌നങ്ങളില്‍ മാലാഖ പാടും
(ശുഭയാത്ര)