Streeye mahaalaksmee

സ്ത്രീയേ മഹാലക്ഷ്മീ
Year
Language

സ്ത്രീയേ മഹാലക്ഷ്മീ എന്നറിയാതെ
സ്തീധനം ചോദിക്കുമാചാരം
സ്ത്രീമനം നോവിക്കുമാചാരം
പുരുഷാര്‍ഥങ്ങളെ കൈവെടിയുന്നൊരു പൌരുഷം
പുണ്യമാം ധന്യമാം ദാമ്പത്യ ശാപഭാരം

അലസിയ സുന്ദരമോഹം അമ്മ മറന്നിടുമോ?
ഓ....
അര്‍പ്പിതബന്ധുര സ്നേഹം അന്നു തഴഞ്ഞിടുമോ?
സ്ത്രീയേ ധനമെന്ന വേദാന്ത ചിന്തയില്‍
സ്ത്രീധനം ഭീഭത്സ ഭാവമല്ലോ

ആറുഋതുക്കളും കണ്ടെന്‍ അരുമ്മക്കിടാവു വരും
ഓ....
അവളുടെയാതിരയൂഞ്ഞാല്‍ ആടാന്‍ പൌര്‍ണ്ണമി പോരും
മുടിയില്‍ ദശപുഷ്പം ചൂടുന്ന പാടുന്ന
നാടിന്റെ നാവായ് നാരിനില്‍ക്കും
നാടിന്റെ നന്മകളേന്തി നില്‍ക്കും

strīye mahālakṣmī ĕnnaṟiyādĕ
stīdhanaṁ sodikkumāsāraṁ
strīmanaṁ novikkumāsāraṁ
puruṣārdhaṅṅaḽĕ kaivĕḍiyunnŏru paൌruṣaṁ
puṇyamāṁ dhanyamāṁ dāmbatya śābabhāraṁ

alasiya sundaramohaṁ amma maṟanniḍumo?
o....
arppidabandhura snehaṁ annu taḻaññiḍumo?
strīye dhanamĕnna vedānda sindayil
strīdhanaṁ bhībhatsa bhāvamallo

āṟuṛtukkaḽuṁ kaṇḍĕn arummakkiḍāvu varuṁ
o....
avaḽuḍĕyādirayūññāl āḍān paൌrṇṇami poruṁ
muḍiyil daśabuṣpaṁ sūḍunna pāḍunna
nāḍinṟĕ nāvāy nārinilkkuṁ
nāḍinṟĕ nanmagaḽendi nilkkuṁ