രക്തവര്‍ണ്ണക്കൊടി പൊങ്ങി
വര്ഗ്ഗസമരത്തീപാറി
ഈങ്കുലാബ് ഈങ്കുലാബ് ഈങ്കുലാബ്
ചെങ്കൊടിയെങ്ങും പാറീടും
ആ രക്തപതാക സിന്ദാബാദ്
ഈങ്കുലാബ് ഈങ്കുലാബ്
വിജയം വരെയും പോരാടീടും
ഹൃദയം നിറയും വീറോടേയും
ഐക്യമോടെ നാമൊന്നായ്
ഒറ്റശ്ശിലയായ് മുന്നോട്ട്
ഈങ്കുലാബ് ഈങ്കുലാബ്
ഇനി വാക്കുകള്‍ ഗീതികളായ് മാറും
മര്ദ്ദിതകോടികളുയിര് നേടും
മണ്ണില്‍ മനസ്സില്‍ കുടിലില്‍ തെരുവില്‍
രക്തതാരങ്ങള് തെളിയും
സുപ്രഭാതം വന്നെത്തും ഈങ്കുലാബ്
(രക്തവര്‍ണ്ണക്കൊടി)
കരിവെള്ളൂരില്‍ ഇനി വയലാറില്‍
രക്തത്തിന് പുഴയൊഴുകില്ല
മതവും ജാതിയും ദേശവും ഭാഷയും
ഐക്യഗീതശ്രുതി തീര്‍ക്കും
സുപ്രഭാതം വന്നെത്തും ഈങ്കുലാബ്
(രക്തവര്‍ണ്ണക്കൊടി)