നിമിഷമാം ചഷകമേ...
ഈ രാവിന്റെ നീലച്ചുണ്ടില്‍
നീ ചാലിക്കും ആനന്ദത്തിലോ ജീവിതം...
ഈ വിരലുകള്‍ പാഴ്നിഴലുകള്‍
കാലത്തിന് നീലധമനികള്‍
ഞാന്‍ മീട്ടും ലോലതന്ത്രികള്‍
പ്രാണനില്‍ പാതിരാ സംഗീതം..
ഹെ..ഹേയ്.....
കാലത്തിന് നീലധമനികള്‍
ഞാന്‍ മീട്ടും ലോലതന്ത്രികള്‍
പ്രാണനില്‍ പാതിരാ സംഗീതം...
നിമിഷമാം ചഷകമേ...
ഈ മിഴികളില്‍ ഏഴഴലുകള്
ദീപങ്ങള്‍ കനകരശ്മികള്‍
ചാറുമ്പോള്‍ നിമിഷമേ നീ
പാടുകെന്‍ ജീവനില്‍ സാഗരമായ്
ഹെ..ഹേയ്....
ദീപങ്ങള്‍ കനകരശ്മികള്‍
ചാറുമ്പോള്‍ നിമിഷമേ നീ
പാടുകെന്‍ ജീവനില്‍ സാഗരമായ്
(നിമിഷമാം...)