ശ്രുതി മധുര സ്വരമുറങ്ങും ഒരു നിമിഷം
ഹരിത സ്വപ്ന ലഹരിയുഴിഞ്ഞൊരു വര ചഷകം (ശ്രുതി)
രാഗമിവിടെ അലയറ്റൊരു കടലായ്ത്തീര്‍ന്നു
നാദമേതോ നിലയറ്റൊരു കയമായ്ത്തീര്ന്നൂ
ഈ കടലില്‍ ദാഹമൊതുങ്ങി ഈ കയത്തില്‍ മോഹമൊടുങ്ങി (ശ്രുതി)
രാവു മഴയും പൂ മഴയും കനവായ് തീര്‍ന്നു
പ്രേമഗാനം മനസ്സുകളില്‍ നിനവായ് തീര്‍ന്നു
ഈ കനവില്‍ ദാഹമൊതുങ്ങി ഈ നിനവില്‍ മോഹമുറങ്ങി (ശ്രുതി)