Srstidan saundarya

സൃഷ്ടിതൻ സൗന്ദര്യ
Work
Year
Language

സൃഷ്ടിതന്‍ സൌന്ദര്യ മുന്തിരിച്ചാറിനായ്
കൈക്കുമ്പിള്‍ നീട്ടുന്നു നിങ്ങള്‍
വേദനയില്‍ സര്‍ഗ്ഗവേദനയിലെന്റെ
ചേതനവീണെരിയുന്നു ...സൃഷ്ടിതന്‍
വേദനയാരറിയുന്നു!

പൂവുകളായിരം കീറിമുറിച്ചുഞാന്‍
പൂവിന്റെ സത്യം പഠിക്കാന്‍
ഹൃദയങ്ങളായിരം കൊത്തിനുറുക്കി ഞാന്‍
ഹൃദയത്തിന്‍ തത്ത്വം പഠിക്കാന്‍
ഭൂമിതന്‍ കന്യയെ കാട്ടിലെറിഞ്ഞു ഞാന്‍
ഭൂപാലധര്‍മ്മം പുലര്‍ത്താന്‍

ഒരുനൂറുവിഗ്രഹം തച്ചുതകര്‍ത്തുഞാന്‍
ഒരുപുതു വിഗ്രഹം തീര്‍ക്കാന്‍

നൂറു സഹോദരരെ കൊന്നു ഞാന്‍
അഞ്ചുപേര്‍ കുരുക്ഷേത്രം ജയിക്കാന്‍
ദീപങ്ങളൊക്കെക്കെടുത്തി ഞാന്‍ പ്രാര്‍ഥിച്ചു
ദീപമേ നീ നയിച്ചാലും

ഈയുഗത്തിന്‍ ഇതിഹാസത്തിലുണ്ടെന്റെ
ഈ വീരസാഹസചിത്രം
ഒരുതത്ത്വശാസ്ത്രത്തിന്‍ തൈനട്ടുഞാന്‍
എന്നും പിഴുതു നോക്കുന്നു വേരെണ്ണാന്‍.........

sṛṣṭidan saൌndarya mundiriccāṟināy
kaikkumbiḽ nīṭṭunnu niṅṅaḽ
vedanayil sarggavedanayilĕnṟĕ
sedanavīṇĕriyunnu ...sṛṣṭidan
vedanayāraṟiyunnu!

pūvugaḽāyiraṁ kīṟimuṟiccuñān
pūvinṟĕ satyaṁ paṭhikkān
hṛdayaṅṅaḽāyiraṁ kŏttinuṟukki ñān
hṛdayattin dattvaṁ paṭhikkān
bhūmidan kanyayĕ kāṭṭilĕṟiññu ñān
bhūbāladharmmaṁ pularttān

ŏrunūṟuvigrahaṁ taccudagarttuñān
ŏrubudu vigrahaṁ tīrkkān

nūṟu sahodararĕ kŏnnu ñān
añjuber kurukṣetraṁ jayikkān
dībaṅṅaḽŏkkĕkkĕḍutti ñān prārdhiccu
dībame nī nayiccāluṁ

īyugattin idihāsattiluṇḍĕnṟĕ
ī vīrasāhasasitraṁ
ŏrudattvaśāstrattin dainaṭṭuñān
ĕnnuṁ piḻudu nokkunnu verĕṇṇān.........