Srmgaaram virunnorukki

ശൃംഗാരം വിരുന്നൊരുക്കി
Year
Language

ശ്രംഗാരം വിരുന്നൊരുക്കി
തേന്‍ കിണ്ണം ചുണ്ടിലൊതുക്കി
തളിരിടുന്ന മേനിയൊന്നു തഴുകൂ
മതിമറന്നു ലഹരിയില്‍ മുഴുകൂ

മാനിളം മിഴികളില്‍ മദജലം
മെയ്യിലും കരളിലും സുമദലം
മൃദുലമെന്‍ മാനസം മധുചഷകം
ഈ ഹൃദന്ത മദിരയൊന്നു നുകരൂ.. നുകരൂ..
ശൃംഗാരം വിരുന്നൊരുക്കി...

പാതിരാക്കാറ്റിനും പരിമളം
കാട്ടിലെ കുയിലിനും കളകളം
ഇനിയുമെന്തു താമസം ഉണരുണരൂ
ഈവസന്ത കുസുമമൊന്നു മുകരൂ...മുകരൂ
ശൃംഗാരം വിരുന്നൊരുക്കി...

śraṁgāraṁ virunnŏrukki
ten kiṇṇaṁ suṇḍilŏdukki
taḽiriḍunna meniyŏnnu taḻugū
madimaṟannu lahariyil muḻugū

māniḽaṁ miḻigaḽil madajalaṁ
mĕyyiluṁ karaḽiluṁ sumadalaṁ
mṛdulamĕn mānasaṁ madhusaṣagaṁ
ī hṛdanda madirayŏnnu nugarū.. nugarū..
śṛṁgāraṁ virunnŏrukki...

pādirākkāṭrinuṁ parimaḽaṁ
kāṭṭilĕ kuyilinuṁ kaḽagaḽaṁ
iniyumĕndu tāmasaṁ uṇaruṇarū
īvasanda kusumamŏnnu mugarū...mugarū
śṛṁgāraṁ virunnŏrukki...