ശൃംഗാരഭാവനയോ ലജ്ജതൻ സംഗീതകാമനയോ
ചെന്താമരപ്പൂങ്കവിളിൽ പടരും സിന്ദൂരമേത് സഖീ....
(ശൃംഗാരഭാവനയോ..........)
നിന്റെ മനോഹരമന്ദസ്മിതമൊരു ഗംഗയാറാകും...അതിൽ
എന്റെ ഹൃദയകുതൂഹലധാരകൾ യമുനയായ് ചേരും....
കാണുക കാണുക കണ്മണീ, ഈ പ്രണയവേണീസംഗമം....
ശൃംഗാരഭാവനയോ ലജ്ജതൻ സംഗീതകാമനയോ
ചെന്താമരപ്പൂങ്കവിളിൽ പടരും സിന്ദൂരമേത് സഖീ....
എന്റെ കിനാവിൻ അംബരസീമയിൽ ചന്ദ്രോദയമാകും...അതിൽ
നിന്റെ മോഹതരംഗാവലികൾ സാഗരമായുയരും...
കാണുക കാണുക കണ്മണീ, ഈ പ്രണയമോഹനസംഗമം....
ശൃംഗാരഭാവനയോ ലജ്ജതൻ സംഗീതകാമനയോ
ചെന്താമരപ്പൂങ്കവിളിൽ പടരും സിന്ദൂരമേത് സഖീ....
ശൃംഗാരഭാവനയോ.....
śṛṁgārabhāvanayo lajjadan saṁgīdagāmanayo
sĕndāmarappūṅgaviḽil paḍaruṁ sindūramet sakhī....
(śṛṁgārabhāvanayo..........)
ninṟĕ manoharamandasmidamŏru gaṁgayāṟāguṁ...adil
ĕnṟĕ hṛdayagudūhaladhāragaḽ yamunayāy seruṁ....
kāṇuga kāṇuga kaṇmaṇī, ī praṇayaveṇīsaṁgamaṁ....
śṛṁgārabhāvanayo lajjadan saṁgīdagāmanayo
sĕndāmarappūṅgaviḽil paḍaruṁ sindūramet sakhī....
ĕnṟĕ kināvin aṁbarasīmayil sandrodayamāguṁ...adil
ninṟĕ mohadaraṁgāvaligaḽ sāgaramāyuyaruṁ...
kāṇuga kāṇuga kaṇmaṇī, ī praṇayamohanasaṁgamaṁ....
śṛṁgārabhāvanayo lajjadan saṁgīdagāmanayo
sĕndāmarappūṅgaviḽil paḍaruṁ sindūramet sakhī....
śṛṁgārabhāvanayo.....