Sreevaalum kovilil

ശ്രീവാഴും കോവിലിൽ
Year
Language

ശ്രീ വാഴും കോവിലില്‍ താലപ്പൊലീ
ശ്രീ ഭഗവതിക്കെന്നും താലപ്പൊലി
ദേവിക്കു ചാര്‍ത്തുവാന്‍ പൂവേപൊലീ
താലത്തിലൊരുക്കു നാം ദീപാഞ്ജലി

ശംഖുണ്ടൊരുകയ്യില്‍ ചക്രമുണ്ട്
ഗദയുണ്ടൊരു കയ്യില്‍ ചിലമ്പുമുണ്ട്
വാളുണ്ടൊരു കയ്യില്‍ പദ്മമുണ്ട്
വ്യാളീമുഖപ്രഭാ പ്രസരമുണ്ട്....

ജ്യോതിര്‍മയീ ദേവി എഴുന്നള്ളുന്നൂ...
നാലമ്പലം ചുറ്റി എഴുന്നെള്ളുന്നു...

നീരിറ്റു വീഴും ചേല ചുറ്റും നീരാടിയ മങ്കമാരേ
കുത്തുമുലക്കച്ച കെട്ടി കൂന്തലില്‍ പൂവു ചൂടി
എണ്ണതേച്ചൊരു താലമേന്തി വരു
വരൂ വരൂ...
ചെത്തിമലര്‍മാല മാറിലുണ്ട്
മാല മാറിലുണ്ട്.....
നെറ്റിയില്‍ കുങ്കുമകുറിയുമുണ്ട്
കുങ്കുമകുറിയുമുണ്ട്........
രാജരാജേശ്വരി ദേവിക്കലങ്കാരം
ആലവട്ടകുടചാമരങ്ങള്‍

ശ്രീ വാഴും കോവിലില്‍ താലപ്പൊലീ
ശ്രീ ഭഗവതിക്കെന്നും താലപ്പൊലി

śrī vāḻuṁ kovilil tālappŏlī
śrī bhagavadikkĕnnuṁ tālappŏli
devikku sārttuvān pūvebŏlī
tālattilŏrukku nāṁ dībāñjali

śaṁkhuṇḍŏrugayyil sakramuṇḍ
gadayuṇḍŏru kayyil silambumuṇḍ
vāḽuṇḍŏru kayyil padmamuṇḍ
vyāḽīmukhaprabhā prasaramuṇḍ....

jyodirmayī devi ĕḻunnaḽḽunnū...
nālambalaṁ suṭri ĕḻunnĕḽḽunnu...

nīriṭru vīḻuṁ sela suṭruṁ nīrāḍiya maṅgamāre
kuttumulakkacca kĕṭṭi kūndalil pūvu sūḍi
ĕṇṇadeccŏru tālamendi varu
varū varū...
sĕttimalarmāla māṟiluṇḍ
māla māṟiluṇḍ.....
nĕṭriyil kuṅgumaguṟiyumuṇḍ
kuṅgumaguṟiyumuṇḍ........
rājarājeśvari devikkalaṅgāraṁ
ālavaṭṭaguḍasāmaraṅṅaḽ

śrī vāḻuṁ kovilil tālappŏlī
śrī bhagavadikkĕnnuṁ tālappŏli