Sreerangabattanattil

ശ്രീരംഗപട്ടണത്തിൽ
Work
Year
Language

ശ്രീരംഗപട്ടണത്തിന്‍ ശില്പകലാഗോപുരത്തില്‍
ശ്രീമംഗലപ്പക്ഷി നീ വന്നു നിന്റെ
പുഷ്പപ്രദര്‍ശന ശാലയില്‍ നിന്നൊരു
പൂമൊട്ടെനിക്കുതന്നു

നീലപ്പളുങ്കു വിളക്കില്‍ പൂത്തൊരു
നഗ്നനാളത്തിന്നരികില്‍ എന്റെ
നിത്യരോമാഞ്ചങ്ങള്‍ സ്വപ്നവിലാസിനീ
നിന്റെ ദാഹങ്ങളെ സ്വാഗതം ചെയ്യുവാന്‍ നിന്നു

മാര്‍കഴികാറ്റിൻ കുളിരില്‍ കുളിച്ച നിന്‍
മന്ദഹാസത്തിന്‍ കൊടിയില്‍ പൂത്ത
കന്യകാസൌന്ദര്യം
കോരിത്തരിക്കുമെന്‍ മാറീല്‍പ്പടര്‍ത്തുവാന്‍
നൂറുമ്മവെയ്ക്കുവാന്‍ നിന്നു

śrīraṁgabaṭṭaṇattin śilbagalāgoburattil
śrīmaṁgalappakṣi nī vannu ninṟĕ
puṣpapradarśana śālayil ninnŏru
pūmŏṭṭĕnikkudannu

nīlappaḽuṅgu viḽakkil pūttŏru
nagnanāḽattinnarigil ĕnṟĕ
nityaromāñjaṅṅaḽ svapnavilāsinī
ninṟĕ dāhaṅṅaḽĕ svāgadaṁ sĕyyuvān ninnu

mārgaḻigāṭrin kuḽiril kuḽicca nin
mandahāsattin kŏḍiyil pūtta
kanyagāsaൌndaryaṁ
korittarikkumĕn māṟīlppaḍarttuvān
nūṟummavĕykkuvān ninnu