Sreemahaaganabadi

ശ്രീമഹാഗണപതി
Work
Year
Language

ശ്രീമഹാഗണപതിയുറങ്ങീ ശ്രീകൈലാസമുറങ്ങീ
ശ്രീപാര്‍വ്വതിയും സഖിമാരുമിന്ന്
പാതിരാപ്പൂചൂടും രാത്രി
തിരുവാതിരപ്പൂചൂടും രാത്രി

തൃശ്ശൂരെ മതിലകത്ത്... തൃത്താപ്പൂ മതിലകത്ത്
ഒന്നല്ലോ പുത്തിലഞ്ഞി... പുത്തിലഞ്ഞി...പ്പൂനുള്ളി
പൂവമ്പും വില്ലുമേന്തി കാമദേവന്‍ ഭഗവാനേ
കണ്ടുതൊഴാന്‍ വന്ന രാത്രി

കൈലാസം മതിലകത്ത്.. കന്നിമഞ്ഞിന്‍ മതിലകത്ത്
ഒന്നല്ലോ പര്‍ണ്ണശാല... പര്‍ണ്ണശാലയ്ക്കുള്ളിലേറി
ഭഗവാനും ഭഗവതിയും പുത്തിലഞ്ഞി പൂന്തണലില്‍
നൃത്തമാടും നല്ല രാത്രി

śrīmahāgaṇabadiyuṟaṅṅī śrīgailāsamuṟaṅṅī
śrībārvvadiyuṁ sakhimāruminn
pādirāppūsūḍuṁ rātri
tiruvādirappūsūḍuṁ rātri

tṛśśūrĕ madilagatt... tṛttāppū madilagatt
ŏnnallo puttilaññi... puttilaññi...ppūnuḽḽi
pūvambuṁ villumendi kāmadevan bhagavāne
kaṇḍudŏḻān vanna rātri

kailāsaṁ madilagatt.. kannimaññin madilagatt
ŏnnallo parṇṇaśāla... parṇṇaśālaykkuḽḽileṟi
bhagavānuṁ bhagavadiyuṁ puttilaññi pūndaṇalil
nṛttamāḍuṁ nalla rātri