Sreedilagam tirunetri

ശ്രീതിലകം തിരുനെറ്റി
Work
Year
Language

കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ... കൃഷ്ണ ഹരേ (4)
ശ്രീതിലകം തിരുനെറ്റിലണിയും ശ്രീവത്സാങ്കിത കാര്‍വര്‍ണ്ണാ..
നിന്‍ മുരളീരവ യമുനയില്‍ എന്റെ നിത്യവിഷാദങ്ങള്‍ അലിയട്ടേ...
കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ (2)

സ്യമന്തകമണി കട്ടെന്നാളുകളപവാദ
ശരപഞ്ജരം പണ്ടു നിനക്കു തീര്‍ത്തു...
ഇന്നു ഞാനേല്‍ക്കുമീ അപവാദമുള്ളുകളെ
അനുഗ്രഹപുഷ്പങ്ങളാക്കൂ...ഞാന്‍
അഞ്ജലികൂപ്പി തൊഴുതുനില്‍പ്പൂ...

ശ്രീതിലകം തിരുനെറ്റിലണിയും ശ്രീവത്സാങ്കിത കാര്‍വര്‍ണ്ണാ..
നിന്‍ മുരളീരവയമുനയില്‍ എന്റെ നിത്യവിഷാദങ്ങള്‍ അലിയട്ടേ...
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ.. കൃഷ്ണ ഹരേ... (2)

കൌരവസദസ്സില്‍ കരഞ്ഞ പാഞ്ചാലിയെ
കാറൊളിവര്‍ണ്ണാ നീ കൈകൊണ്ടൂ...
ഇന്നെന്റെ മുറിവേറ്റൊരഭിമാനത്തെ നീ
ഇന്ദ്രലതികയാല്‍ മറയ്ക്കൂ...ഞാന്‍
ഇന്ദ്രാണിയായ് മുന്നില്‍ തൊഴുതുനില്‍പ്പൂ...
(ശ്രീതിലകം......)

kṛṣṇa hare jaya kṛṣṇa hare jaya kṛṣṇa hare... kṛṣṇa hare (4)
śrīdilagaṁ tirunĕṭrilaṇiyuṁ śrīvatsāṅgida kārvarṇṇā..
nin muraḽīrava yamunayil ĕnṟĕ nityaviṣādaṅṅaḽ aliyaṭṭe...
kṛṣṇa hare kṛṣṇa hare kṛṣṇa hare (2)

syamandagamaṇi kaṭṭĕnnāḽugaḽabavāda
śarabañjaraṁ paṇḍu ninakku tīrttu...
innu ñānelkkumī abavādamuḽḽugaḽĕ
anugrahabuṣpaṅṅaḽākkū...ñān
añjaligūppi tŏḻudunilppū...

śrīdilagaṁ tirunĕṭrilaṇiyuṁ śrīvatsāṅgida kārvarṇṇā..
nin muraḽīravayamunayil ĕnṟĕ nityaviṣādaṅṅaḽ aliyaṭṭe...
kṛṣṇa hare jaya kṛṣṇa hare jaya kṛṣṇa hare.. kṛṣṇa hare... (2)

kaൌravasadassil karañña pāñjāliyĕ
kāṟŏḽivarṇṇā nī kaigŏṇḍū...
innĕnṟĕ muṟiveṭrŏrabhimānattĕ nī
indraladigayāl maṟaykkū...ñān
indrāṇiyāy munnil tŏḻudunilppū...
(śrīdilagaṁ......)