ശ്രീപാദമേ ഗതി ജഗദംബികേ (2)
ഹൃദയസരോജ ശ്രീലകമമരും
കരുണാമയീ തുണയരുളേണമേ
ശ്രീപാദമേ ഗതി ജഗദംബികേ (2)
നിന്‍ ദിവ്യ സൗപര്‍ണ്ണ സോപാനമേറിയെന്‍
നിത്യ നിവേദനം തുടരുന്നു ഞാന്‍
(നിന്‍ ദിവ്യ )
മുഗ്ദ്ധസംഗീത സൗഗന്ധികം കൊണ്ടു് (2)
പൊന്നുഷഃപൂജ ചെയ്യുന്നു ഞാന്‍
രാഗതരംഗം പുലരൊളി ചിതറും
നിന്റെ നിരാമയ സന്നിധിയില്‍
ഒരു തുളസീമൃദുദലമായു് വീഴും
അടിയനു നേര്‍വഴി അരുളേണമേ
ശ്രീപാദമേ ഗതി ജഗദംബികേ (2)
വഴിനടന്നേറേ തളര്‍ന്നു ഞാന്‍ ഇന്നു നിന്‍
നടയില്‍വന്നേനഭയാര്‍ത്ഥിയായു്
(വഴിനടന്നേറേ )
അറിയാതെ ഞാന്‍ ചെയ്തൊരപരാധ ശതങ്ങള്‍ (2)
അഭയാംബികേ നീ പൊറുക്കേണമേ
അമൃതമനോമയ നര്‍ത്തനമുണരും
ചാരുവസന്തപദങ്ങളില്‍ ഞാന്‍
എല്ലാമെല്ലാമര്‍പ്പിച്ചുംകൊ -
ണ്ടാര്‍ദ്രതയില്‍ വീണലിയുന്നേന്‍
(ശ്രീപാദമേ ഗതി )