Sree raamanaamam

ശ്രീ രാമനാമം
Work
Year
Language

ശ്രീരാമനാമം ജപസാരസാഗരം
ശ്രിപാദപത്മം ജനിമോക്ഷദായകം
സരയൂനദിപോല്‍ തിരയിടുമാത്മാവില്‍
(ശ്രീരാമനാമം)

ഓംകാരധ്വനിയായി അനശ്വരപ്പൊരുളായി
രാമായണം സ്വരസാന്ദ്രമായി
കവിമുനിയോതിയോ വനമലര്‍ കേട്ടുവോ
കിളിമകള്‍ പാടിയോ നിളയതു ചൊല്ലിയോ
സീതാകാവ്യം ശുഭകീര്‍ത്തനത്തിലുണരുകയായി
(ശ്രീരാമനാമം)

നിര്‍മാല്യനിറവോടെ നിരുപമപ്രഭയോടെ
കാണാകണം അകതാരിതില്‍
അമരകിരീടവും രജതരഥങ്ങളും
അപരനു നല്‍കിയ ദശരഥനന്ദനാ
രാമാ രാമാ യുഗസ്നേഹമന്ത്രവരമരുളൂ നീ
(ശ്രീരാമനാമം)

śrīrāmanāmaṁ jabasārasāgaraṁ
śribādabatmaṁ janimokṣadāyagaṁ
sarayūnadibol tirayiḍumātmāvil
(śrīrāmanāmaṁ)

oṁkāradhvaniyāyi anaśvarappŏruḽāyi
rāmāyaṇaṁ svarasāndramāyi
kavimuniyodiyo vanamalar keṭṭuvo
kiḽimagaḽ pāḍiyo niḽayadu sŏlliyo
sīdāgāvyaṁ śubhagīrttanattiluṇarugayāyi
(śrīrāmanāmaṁ)

nirmālyaniṟavoḍĕ nirubamaprabhayoḍĕ
kāṇāgaṇaṁ agadāridil
amaragirīḍavuṁ rajadarathaṅṅaḽuṁ
abaranu nalgiya daśarathanandanā
rāmā rāmā yugasnehamandravaramaruḽū nī
(śrīrāmanāmaṁ)