ശ്രീ രാജരാജേശ്വരീ അമ്മേ
ചോറ്റാനിക്കരവാഴും ഓംകാരബീജാക്ഷരീ
പാഹിമാം പാഹിമാം പാഹിമാം
(ശ്രീ രാജരാജേശ്വരീ......)
ദിവ്യപട്ടാംബരം ചുറ്റി ശ്രീകോവിലിലെ
ദീപാഞ്ജലിയ്ക്കായ് ഒരുങ്ങുമ്പോൾ
(ദിവ്യപട്ടാംബരം....)
ശ്രീ രക്താങ്കിത ചക്രപീഠത്തിലെ
ജ്യോതിർപ്രഭാവമെന്നിൽ തെളിയേണം
അമ്മേ നാരായണാ ലക്ഷ്മീ നാരായണാ
ശ്രീ രാജരാജേശ്വരീ....
അംബികേ നിൻ തിരുനാമങ്ങൾ കേട്ടെന്റെ
അജ്ഞാന തിമിരങ്ങൾ അകലേണം
(അംബികേ നിൻ....)
ഭൗതികധൂമിലമാമെൻ മനം ഭക്തിയുടെ
പുണ്യതീർത്ഥങ്ങളിൽ നീരാടണം
അമ്മേ നാരായണാ ലക്ഷ്മീ നാരായണാ
(ശ്രീ രാജാരാജേശ്വരീ....)