പാട്ടും പാടി ഒരു കൂട്ടിന് വാതിലില്‍ കാറ്റു വന്നു വിളിക്കുന്നു പുന്നാരെ
ചേട്ടന് കൊണ്ടു വന്ന ചെപ്പുംപ്പന്തുമീ ചില്ലുമണിച്ചിറകിന്‍മേല്‍ ചാഞ്ചാട്ടം
വിള കൊയ്യും കാലമായി വിളയാടാന്‍ നേരമായി
ഏട്ടന് എന്നും കിനാവില് കൂട്ടായി വരാം

പുലരിയില്‍ ഇളം വിണ് സൂര്യനായി ശലഭമേ പറന്നേറാം
ഒരു സന്ധ്യ നീര്‍ത്ത മലയോരം മഴ നനഞ്ഞ കാറ്റാവാം
ദൂരെ പാടുമൊരു മരതകപ്പുഴയില്‍ ദൂതായി പോയി വരുമോ
ആരോ നീട്ടുമൊരു പവിഴപ്പൊന്‍ പതക്കം ആദ്യം വാങ്ങി വരുമോ
ഏട്ടന് എന്നും കിനാവില് കൂട്ടായി വരാം
പാട്ടും പാടി ഒരു കൂട്ടിന് വാതിലില്‍ കാറ്റു വന്നു വിളിക്കുന്നു പുന്നാരെ
അകിടുകള്‍ നീലാപ്പാലാഴിയായി അമൃതവും പകര്‍ന്നേ പോ
പശുവിന്റെ പുണ്യലയ ശീലം ഇനി നിനക്കു സാഫല്യം
അമ്മേ നീട്ടുമൊരു നിലാവിളക്കൊളിയില് അന്നം കോരി വിളമ്പാം
തങ്കം പോലെയൊരു തൊഴുതിങ്കള്ക്കലയായി താതന് കൂടെ നടക്കാം