തേങ്ങി മൌനം തേങ്ങി...ഇടനെഞ്ചില്‍ വീണ തേങ്ങി
ആത്മാവിന് തന്തിയില്‍...എന്നോര്‍മ്മകള്‍ വിതുമ്പി
തേങ്ങി മൌനം തേങ്ങീ...
ആദ്യാക്ഷരം അമ്മയാകുമീ നാവില്‍
പാലൂട്ടി നീ മനസ്സില്‍ പകര്‍ന്നു സ്നേഹം
ആരോ കാതില്‍ മൂളും താരാട്ടിന് ശീലുകള്‍
വീണ്ടും കേട്ടു...സാന്ത്വനം....
തേങ്ങി മൌനം തേങ്ങീ.....
ഈറന്മൂടുമീ പകലിന്റെ നൊമ്പരങ്ങള്‍
കേള്‍ക്കാതെ പോയ് മഞ്ഞുമൂടും രാത്രിയെന്നും
നക്ഷത്രങ്ങള്‍ സാക്ഷി... ഈ മൌനം സാക്ഷി
എങ്ങോ കേട്ടു..സാന്ത്വനം....
(തേങ്ങി മൌനം തേങ്ങി.........)