Title (Indic)പണ്ടെന്നോ കേട്ടതാണേ പാണന് പാടും WorkSparsam Year1999 LanguageMalayalam Credits Role Artist Music Sharath Performer Sharath Writer S Ramesan Nair LyricsMalayalamപണ്ടെന്നോ കേട്ടതാണീ പാണന് പാടും പഴമ്പാട്ടു്...ഓ..ഓ.. പാലാഴിത്തിരകളെ കടംകൊള്ളും കഥപ്പാട്ടു്...ഓ..ഓ.. പയ്യാരത്തച്ഛനിന്നു് കാരണോരല്ലേ.... പാതിരാപ്പിഴ കൊണ്ടു വീണുപോയില്ലേ..ഓ..ഓ.. പണ്ടെന്നോ കേട്ടതാണീ പാണന് പാടും പഴമ്പാട്ടു്...ഓ..ഓ.. തെളിയും നന്മയുള്ളോന്..മനസ്സും വെണ്മയുള്ളോന് തെരുവില്‍ നിണം വാര്‍ന്നു പൊലിഞ്ഞതെന്തേ.... കൊടുക്കാന്‍ പൊന്‍പണവും ഉടുക്കാന്‍ വെള്ളമുണ്ടും അടുക്കല്‍ കൊണ്ടു വെച്ചു കാത്തിരിക്കുന്നോന്‍ ഉയിരും തികയാതെ...ഉദരം നിറയാതെ മറഞ്ഞതെന്തേ.. കൈക്കുറ്റം ചെയ്തവരേ...പിഴ ചെയ്തോരേ കാണാത്തോരുയിരിതാ വരുന്നുണ്ടല്ലൊ... അച്ഛനു തൂശനില..അരികില്‍ കിണ്ടിവെള്ളം ആയിരം പിടിപ്പണം അരിയും ചോറും ആവണപ്പലകയില്‍ വിളക്കും വിഭൂതിയും ആവോളം പിഴചൊല്ലി വണങ്ങാം ഞങ്ങള്‍ കൈക്കുറ്റം പൊറുക്കേണം... ദൈവംപോല്‍ ഉയർന്നു നീ..തുണച്ചീടേണം പയ്യാരത്തച്ഛനിന്നു് കാരണോരല്ലേ.... പാതിരാപ്പിഴ കൊണ്ടു വീണുപോയില്ലേ..ഓ..ഓ.. (പണ്ടെന്നോ കേട്ടതാണീ....) Englishpaṇḍĕnno keṭṭadāṇī pāṇan pāḍuṁ paḻambāṭṭu്...o..o.. pālāḻittiragaḽĕ kaḍaṁkŏḽḽuṁ kathappāṭṭu്...o..o.. payyārattacchaninnu് kāraṇoralle.... pādirāppiḻa kŏṇḍu vīṇuboyille..o..o.. paṇḍĕnno keṭṭadāṇī pāṇan pāḍuṁ paḻambāṭṭu്...o..o.. tĕḽiyuṁ nanmayuḽḽon..manassuṁ vĕṇmayuḽḽon tĕruvil niṇaṁ vārnnu pŏliññadĕnde.... kŏḍukkān pŏnpaṇavuṁ uḍukkān vĕḽḽamuṇḍuṁ aḍukkal kŏṇḍu vĕccu kāttirikkunnon uyiruṁ tigayādĕ...udaraṁ niṟayādĕ maṟaññadĕnde.. kaikkuṭraṁ sĕydavare...piḻa sĕydore kāṇāttoruyiridā varunnuṇḍallŏ... acchanu tūśanila..arigil kiṇḍivĕḽḽaṁ āyiraṁ piḍippaṇaṁ ariyuṁ soṟuṁ āvaṇappalagayil viḽakkuṁ vibhūdiyuṁ āvoḽaṁ piḻasŏlli vaṇaṅṅāṁ ñaṅṅaḽ kaikkuṭraṁ pŏṟukkeṇaṁ... daivaṁpol uyarnnu nī..tuṇaccīḍeṇaṁ payyārattacchaninnu് kāraṇoralle.... pādirāppiḻa kŏṇḍu vīṇuboyille..o..o.. (paṇḍĕnno keṭṭadāṇī....)