ദൂരതാരകങ്ങള്‍ പൊലിയും നിശാകുടീരം
കനല് വീണ വീഥിയില്‍ എരിയുന്നു ജീവമോഹം
ദൂരതാരകങ്ങള്‍.....
താരാപഥം അതിരാകുമീ ഭൂവില്‍
തോരാതെയെന് മിഴിയില്‍ പിറന്നു ശോകം
ഏതോ ദീപം തേടും ഏകാന്തയാമിനിയില്
ആരോ.....നീയും ഞാനും.....
ദൂരതാരകങ്ങള്‍....
വേഴാമ്പലേ..ഒരു ദാഹതീരമുണ്ടോ
വേര്‍പാടിലും സുഖനൊമ്പരങ്ങളുണ്ടോ
തേങ്ങും നെഞ്ചിനുള്ളില്‍ പ്രാണന്റെ മണ്‍കുടം
ആരോ തന്നു....വീണ്ടും....
(ദൂരതാരകങ്ങള്‍......)