ആപാദചൂഡം പനിനീര്
അണി മുത്തുക്കുടങ്ങളില്‍ ഇളനീര്
കാദംബരീ നിന് കദളീ ദളത്തില്‍
കടിച്ചാല്‍ നിറച്ചും കരിമ്പുനീര്
ആപാദചൂഡം പനിനീര്
ആലിലയ്ക്കൊത്തോരണിവയറോ
ആതിര ചന്ദ്രികക്കുളിര്ച്ചാറോ
ആലിലയ്ക്കൊത്തോരണിവയറോ
ആതിര ചന്ദ്രികക്കുളിര്ച്ചാറോ
മന്ദസ്മിതത്തിന് ഈറനുടുക്കുമ്പോള്‍
മഞ്ജുളേ നീ ഒരു മലരമ്പ്
(ആപാദചൂഡം പനിനീര്)
അംഗോപാങ്ഗങ്ങള് തടവുമ്പോള്‍
നിന്റെ ഗന്ധര്വ്വവീണയില് തഴുകുമ്പോള്‍
അംഗോപാങ്ഗങ്ങള് തടവുമ്പോള്‍
നിന്റെ ഗന്ധര്വ്വവീണയില് തഴുകുമ്പോള്‍
ഇതള്‍ വിരീഞ്ഞുടുമെന് ആത്മാവില്‍
ഇതു വരെ അറിയാത്ത രോമാഞ്ചം
ആപാദചൂഡം പനിനീര്