ഇന്നെന്തേ മൌനം...ഇന്നെന്തേ നാണം
നീയിപ്പോള്‍ എന്റേതല്ലേ...ഓ..ഓ..
ഇന്നെന്തേ മൌനം...ഇന്നെന്തേ നാണം
നീയിപ്പോള്‍ എന്റേതല്ലേ...
അറിയാതെയെന്‍ ഹൃദയം തുറന്നപ്പോള്‍
പരിഭവമെന്തേ..മിഴിനീരെന്തേ
നീയിപ്പോള്‍ എന്റേതല്ലേ...ഓ ..ഓ
നീയിപ്പോള്‍ എന്റേതല്ലേ..
(ഇന്നെന്തേ മൌനം ...)
കുന്നിന് മേലെ കുടയില്ലാതെ
പുതുമഴച്ചാറല് കൊണ്ടില്ലേ നാം
കുന്നിന് മേലെ കുടയില്ലാതെ
പുതുമഴച്ചാറല് കൊണ്ടില്ലേ നാം
കൈവഴിയില്‍ നനഞ്ഞില്ലേ...ഓ..ഓ ...
മഴവില്ലു കണ്ടു് ..മാമ്പൂ കണ്ടു് ...
കുഞ്ഞുപിറന്നാൾ ഉണ്ടില്ലേ നാം..ഇന്നെന്തേ ...
ഇന്നെന്തേ മൌനം...ഇന്നെന്തേ നാണം
നീയിപ്പോള്‍ എന്റേതല്ലേ ..
കാര്‍ത്തികദീപം നീ തെളിക്കുമ്പോള്‍
കാറ്റായ് ഞാനാ തിരിയണച്ചില്ലേ...
കാര്‍ത്തികദീപം നീ തെളിക്കുമ്പോള്‍
കാറ്റായ് ഞാനാ തിരിയണച്ചില്ലേ...
കൈവളയന്നുടഞ്ഞില്ലേ...ഓ..ഓ...
പൂവായ് നിന്നു് പുളകം നല്കി
പൂങ്കനവേറെ പെയ്തൊഴിഞ്ഞില്ലേ..ഇന്നെന്തേ...
(ഇന്നെന്തേ മൌനം .....)