ഒരു ശില്പ ഗോപുരത്തില്‍ ഒരു സ്വര്‍ഗ്ഗ ഗാനമായി (2 )
വാസനപൂക്കള്‍ ചൂടി വരവായി എന്നരികില്‍ (2 )
ചെഞ്ചുണ്ടില്‍ തേനൂറും പൂമണം വീശും കാറ്റും നീയും (ഒരു ശില്പ )
ഇളം തെന്നല്‍ വീശിടുന്നു മലര്‍വാടി ആടിടുന്നു
ഇണക്കിളികള്‍ പാട്ടുപാടി നീന്തിടുന്നു വാനില്‍
മണിവീണയില്‍ ശ്രുതിമീട്ടി ഞാന്‍ പ്രിയഗാനം മൂളിപ്പാടിടാം
സുമശയ്യയില്‍ രതിഭാവമായ് ഇനി രാഗം തേടി ഞാന്‍ വന്നിടും (ഒരു ശില്പ )
മരതകക്കുന്നുകളില്‍ അരിമുല്ലക്കാടുകളില്
മധുരക്കിനാവുമായ് പോയിടുന്നു നമ്മള്
ഇനി സൗഹൃദം കതിര് വീശിടും അനുരാഗം പാടി പോയിടാം
മനമാകവേ തനുവാകവേ ധനുമാസക്കാറ്റാകെ വീശിടും (ഒരു ശില്പ )