പൊന്മേഘമേ ശലഭങ്ങളേ താരങ്ങളേ ഇതിലേ വരൂ
നാലമ്പലം വലമായ് വരൂ... നാലമ്പലം വലമായ് വരൂ...
അരയാല്‍ക്കൊമ്പില്‍ നാമം ചൊല്ലും ഗന്ധര്വന്കാറ്റേ...
തുളസീദളം ചൂടാന്‍ വരൂ...
(പൊന്മേഘമേ)
മഞ്ഞള്ക്കുറിക്കൂട്ടു കൊണ്ടത്തരാം...
അകത്തമ്മയായ് നിന്നെ എതിരേറ്റിടാം...
പൂങ്കുളങ്ങരെ തുടികുളിക്കുവാന്
കൂടെ ഞാന്‍ വരാം ആതിരാപ്പെണ്കൊടീ
തിരുതാളിയും കുളിരും തരാം...
(പൊന്മേഘമേ)
എള്ളെണ്ണ മണമോലുമിടനാഴിയില്
വാല്‍ക്കിണ്ടി നിറയെ പൈമ്പാല് തരാം
പുളിയിലക്കരപ്പുടവ ചുറ്റിയെന്‍
അരികിലെത്തുമോ കാര്ത്തികപ്പെണ്കിളീ
ചമയം തരാം... കളഭം തരാം...
(പൊന്മേഘമേ)