ആ..ആ ആ..ഓ..ഓ..ഹൊ..ഹൊ..ഏയ്
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന് മുഖം പൂംതിങ്കളാവാം
ഏതൊ പൂവില്‍ മഞ്ഞുതൂവല്‍ വീണതാവാം
മഴക്കൊഞ്ചലാവാം കാറ്റു മൂളും ഈണമാവാം
ഒരു വെള്ളി പാദസരത്തിന് മര്മ്മരമാവാം
കുടമുല്ല പൂച്ചിരി ഇതള്‍ വിരിയുന്നതുമാവാം
ആാ..ആാ..
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന് മുഖം പൂംതിങ്കളാവാം
മാനത്തിന് മടിയില്‍ ഞാനേതോ മുകിലായ്
മായുമ്പോള്‍ നീയെന്തു ചെയ്യും?
താഴമ്പൂ വനിയില്‍ താഴത്തെ കുടിലില്‍
ദാഹിക്കും വേഴാമ്പലാകും
പ്രണയ വസന്ത മഴക്കിനാവായ്
ഞാന്‍ നിറഞ്ഞു പെയ്തിടാം
അലകടലണിയും നീലിമ പോലെ നാമലിഞ്ഞു ചേര്‍ന്നിടും
നിനക്കുമെനിക്കും ഈറന്‍ മുകിലിനും ഒരൊറ്റ സായൂജ്യം
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന് മുഖം പൂംതിങ്കളാവാം
രാഗത്തിന് ചിറകില്‍ ഗാനം പോല്‍ അലയും
ഞാന്‍ എങ്കില്‍ നീയെന്തു ചെയ്യും
എന്‍ നെഞ്ചില്‍ ഉണരും താളത്തിന് തടവില്‍
പ്രേമത്തിന് താഴിട്ടു പൂട്ടും
വികാര മോഹന മയൂരമായ് ഞാന്‍
പീലി നീര്‍ത്തി ആടിടും
പൂവുടല്‍ തേടും ശലഭം പോലെ
രാഗലഹരിയില്‍ നീന്തിടാം
ഹൃദന്ത തന്ത്രികള്‍ ഉണര്‍ന്നു പാടും
വിനോദ സംഗീതം (രാവില്‍ ആരോ..)
ഓ..ഓ..ഓ..ഓ..