Sooryagireedam

സൂര്യകിരീടം
Work
Year
Language

സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍ (2)
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍

നെഞ്ചിലെ പിരിശംഖിലെ തീര്‍ത്ഥമെല്ലാം വാര്‍ന്നുപോയ്‌ (2)
നാമജപാമൃതമന്ത്രം ചുണ്ടില്‍ ക്ലാവുപിടിക്കും സന്ധ്യാനേരം

സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍

അഗ്നിയായ്‌ കരള്‍ നീറവേ മോക്ഷമാര്‍ഗം നീട്ടുമോ (2)
ഇഹപരശാപം തീരാനമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ

സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍

sūryagirīḍaṁ vīṇuḍaññu rāvin diruvaraṅṅil (2)
paḍudiriyāḽuṁ prāṇaniledo niḻalugaḽāḍunnu nīṟuṁ
sūryagirīḍaṁ vīṇuḍaññu rāvin diruvaraṅṅil

nĕñjilĕ piriśaṁkhilĕ tīrtthamĕllāṁ vārnnuboy‌ (2)
nāmajabāmṛtamandraṁ suṇḍil klāvubiḍikkuṁ sandhyāneraṁ

sūryagirīḍaṁ vīṇuḍaññu rāvin diruvaraṅṅil
paḍudiriyāḽuṁ prāṇaniledo niḻalugaḽāḍunnu nīṟuṁ
sūryagirīḍaṁ vīṇuḍaññu rāvin diruvaraṅṅil

agniyāy‌ karaḽ nīṟave mokṣamārgaṁ nīṭṭumo (2)
ihabaraśābaṁ tīrānamme iniyŏru janmaṁ vīṇḍuṁ tarumo