Sooryagaandee sooryagaandee

സൂര്യകാന്തീ സൂര്യകാന്തീ
Year
Language

ആ...ആ....ആ..ആ..
സൂര്യകാന്തീ സൂര്യകാന്തീ
സ്വപ്നം കാണുവതാരേ
പ്രേമപൂജാ പുഷ്പവുമായ് നീ
തേടുവതാരെയാരേ...
തേടുവതാരെയാരേ

വെയിലറിയാതെ
മഴയറിയാതെ
വര്‍ഷങ്ങള്‍ പോകുവതറിയാതെ(2)
ദേവതാരുവിന്‍ തണലിലുറങ്ങും
താപസ കന്യക നീ(2)
(സൂര്യകാന്തി)

ആരുടെ കനകമനോരഥമേറീ
ആരുടെ രാഗപരാഗം തേടീ(2)
നീലഗഗന വനവീഥിയില്‍ നില്‍പ്പൂ
നിഷ്‌പ്രഭനായി നിന്‍ നാഥന്‍ (2)
(സൂര്യകാന്തീ)

ā...ā....ā..ā..
sūryagāndī sūryagāndī
svapnaṁ kāṇuvadāre
premabūjā puṣpavumāy nī
teḍuvadārĕyāre...
teḍuvadārĕyāre

vĕyilaṟiyādĕ
maḻayaṟiyādĕ
varṣaṅṅaḽ poguvadaṟiyādĕ(2)
devadāruvin daṇaliluṟaṅṅuṁ
tābasa kanyaga nī(2)
(sūryagāndi)

āruḍĕ kanagamanorathameṟī
āruḍĕ rāgabarāgaṁ teḍī(2)
nīlagagana vanavīthiyil nilppū
niṣ‌prabhanāyi nin nāthan (2)
(sūryagāndī)