തംബുരു കുളിര് ചൂടിയോ തളിരംഗുലി തൊടുമ്പോള്‍
താമരതന്‍ തണ്ടുപോല് കോമളമാം പാണികള്‍
തഴുകുമെന്‍ കൈകളും തരളിതമായ് സഖീ...
ചന്ദന സുഗന്ധികള് ജമന്തികള്‍ വിടര്‍ന്നുവോ
മന്ദിരാങ്കണത്തില്‍ നിന്റെ മഞ്ജുഗീതം കേള്‍ക്കവേ
കാട്ടുമുളം തണ്ടിലൂതും കാറ്റുപോലണഞ്ഞ നിന്
പാട്ടിലെഴുമാസ്വരങ്ങളേറ്റു പാടി നിന്നു ഞാന്‍
പൂത്തു നീളേ താഴ്വാരം പൂത്തു നീലാകാശം..
സിറിഞ്ചും സ്റ്റെതസ്കോപ്പും മട്ടും പുടിക്കത്തെരിഞ്ച ഇന്ത കൈയ്യാലേ
എന്നെ വീണമീട്ട വെച്ചത്
മരുന്തും മെഡിക്കല്‍ ടേംസും മട്ടും ഉരുവിട തെരിഞ്ച ഇന്ത നാക്കിലേ
ഏഴുസ്വരങ്ങളേയും കുടിയിരുക്ക വെച്ചത്
എല്ലാമേ എന്നോടെ രുക്കു താന്‍
എന്റെ രുക്മിണി അവളായിരുന്നു എന്റെ ഗുരു
എന്റെ എല്ലാം... എല്ലാം.....
ലാലലാല ലാലല ലലാലലാ ലാലലാ....
പൂവു പെറ്റൊരുണ്ണിയാ തേന്മാവിലാടും വേളയില്‍
പൂവൊരോര്‍മ്മ മാത്രമായ് താരാട്ടും തെന്നല്‍ തേങ്ങിയോ
തൈക്കുളിരില്‍ പൂ വിരിഞ്ഞു പൊങ്കലും പൊന്നോണവും
കൈക്കുടന്ന നീട്ടി നിന്റെ ഗാനതീര്‍ത്ഥമൊന്നിനായ്
കണ്ണീര്‍പ്പാടം നീന്തുമ്പോള്‍ വന്നീല നീ കൂടെ...