കുങ്കുമ മലരിതളേ - എന്‍
മുന്തിരി മഞ്ഞഴകേ
എന്തിനു തളിരുടലില്‍ - നിന്
ചന്ദന വിരലൊഴുകി
അമ്പിളി വളകളും ആമ്പല്‍ തളകളും
അന്തിയാര് തന്നു
ആതിരക്കുഞ്ഞുമൊരാടയുമായ് വരും
ഈ നിലാവ് തന്നു
പുഞ്ചിരിയായ് നെഞ്ചിതളില്‍
പുലര് വെയില് കുഴമ്പിട്ടു
കുളി കഴിഞ്ഞിതുവഴി വാ
വാ ...വാ ...വാ ...
(കുങ്കുമ )
വേളിമുകില് തുമ്പികളായ് തുള്ളുകയായ്
മധുരമൂറുമെന്‍ മനസ്സിലായിരം മോഹദളം
അന്തിമുകില്‍ ചില്ലകളില്‍ പൂചിതറും
അരിയ താരമായ് അരികെ വന്നു ഞാന്‍ കൂട്ട് തരാം
കാതരയാകുമൊരെന് കണ്ണിലുദിക്കാന് വാ
കണ്ട കിനാക്കളിലെ കണ്മണി മുത്തല്ലേ
എന്‍ അരികില്‍ നിന് ഹൃദയം
ഒരു കുഞ്ഞിക്കിളിയുടെ കരള്‍ പോലെ തുടിച്ചുയരും
ഉം ...ഉം ...ഉം ...
(കുങ്കുമ )