കുക്കൂ ....കുക്കൂ...
ചൂളം കുത്തും കാറ്റേ തൂകിക്കൂടെ വാ
വേനല്‍പ്പൂവും നീ കൊണ്ടു വാ
മോഹങ്ങളിൽ ഊഞ്ഞാലിടാൻ
മാധവമാസമിതാ
ലതകളിൽ ലലല്ലല്ലലാല
മിഴികളിൽ ലലല്ലല്ലലാല
ഓർമ്മയിലൊരു കുടമലരുകളുതിരും കാലം
ഒഴിവുകാലം
(ചൂളം കുത്തും...)
വാനം പടിപ്പൂന്തഴക്കമുറങ്ങും
മുകിലലയൊഴുകും വാനം നമ്മെപ്പോലെ
പകലെന്നും സ്വപ്നാടനം (2)
കൂടെക്കൂട്ടിനാരുണ്ട് ലലാ
ആൺക്കൂട്ടുണ്ട് ലലാ
തട്ടിമുട്ടിയോ ല ലാ
തൊട്ടാലൊട്ടിയോ ലലാ
ഒരു വെയിലിൽ പൈങ്കിളി ചിറകൊതുക്കുമ്പോൾ
വേർപ്പിൻ കുളിരറിയാൻ
(ചൂളം കുത്തും...)
മേടം പൂമേടകളിൽ പാടും
പാട്ടിൻ ലഹരിയിലിളകും കടലോരം
നമുക്കെങ്ങും കേളീഗൃഹം (2)
കണ്ണു കെട്ടിയോടണ്ടെ ലലാ
കെട്ടി വാരണ്ടെ ലാ ലാ
തുമ്പിക്കുഞ്ഞിനെ ലാലാ
തേനൂട്ടണ്ടേ ലലാ
തുമ്പൂവുകൾ ചിതറും പൂന്തിരയിൽ നീ
അടിമുടി നനയാൻ വാ
(ചൂളം കുത്തും...)