ആ.....ആ....
സോമവദനേ.......
സോമവദനേ ശോഭനേ നിൻ
സരളപദങ്ങളിലിളകും നൂപുര
സ്വർഗ്ഗീയസംഗീതമേളം
എന്നെയൊരജ്ഞാത ലയമേഖലയുടെ
ഗോപുരപാലകനാക്കി
(സോമവദനേ....)
സോമവദനേ.....
പദാനുപദ നടനങ്ങളിലൂടെൻ
ഭാവനയിൽ നീ കുളിരല പാകി
ആ...ആ...
പദാനുപദ നടനങ്ങളിലൂടെൻ
ഭാവനയിൽ നീ കുളിരല പാകി
നിന്റെ ചിലങ്കകൾ എന്റെ മനോരഥ
സ്പന്ദന താളതരംഗങ്ങളായി
മറന്നു...ഞാൻ എന്നെ മറന്നു...
(സോമവദനേ.....)
വിലാസവതി നിൻ വിരൽമുദ്രകളെൻ
വികാരവീണാ പല്ലവി മീട്ടി
ആ....ആ....
വിലാസവതി നിൻ വിരൽമുദ്രകളെൻ
വികാരവീണാ പല്ലവി മീട്ടി
നിൻ ചലനങ്ങളിൽ എന്നനുഭൂതികൾ
താണ്ഡവ ലാസ്യകലാശങ്ങളാടി
തളർന്നു... ഞാനാകെ തളർന്നു....
(സോമവദനേ....)
ā.....ā....
somavadane.......
somavadane śobhane nin
saraḽabadaṅṅaḽiliḽaguṁ nūbura
svarggīyasaṁgīdameḽaṁ
ĕnnĕyŏrajñāda layamekhalayuḍĕ
goburabālaganākki
(somavadane....)
somavadane.....
padānubada naḍanaṅṅaḽilūḍĕn
bhāvanayil nī kuḽirala pāgi
ā...ā...
padānubada naḍanaṅṅaḽilūḍĕn
bhāvanayil nī kuḽirala pāgi
ninṟĕ silaṅgagaḽ ĕnṟĕ manoratha
spandana tāḽadaraṁgaṅṅaḽāyi
maṟannu...ñān ĕnnĕ maṟannu...
(somavadane.....)
vilāsavadi nin viralmudragaḽĕn
vigāravīṇā pallavi mīṭṭi
ā....ā....
vilāsavadi nin viralmudragaḽĕn
vigāravīṇā pallavi mīṭṭi
nin salanaṅṅaḽil ĕnnanubhūdigaḽ
tāṇḍava lāsyagalāśaṅṅaḽāḍi
taḽarnnu... ñānāgĕ taḽarnnu....
(somavadane....)