Sollaam nin kaadil

ചൊല്ലാം നിന്‍ കാതില്‍
Work
Year
Language

ചൊല്ലാം നിൻ കാതിൽ എല്ലാം ഞാൻ നാളെ
ജീവന്റെ സർവ്വസ്വമേ....
(ചൊല്ലാം...)
മധുകണികകൾ തേടും എന്നാത്മനാദം
കേൾക്കാനായ് അരികിൽ നീ വാ...വാ...
ചൊല്ലാം നിൻ കാതിൽ എല്ലാം ഞാൻ നാളെ
ജീവന്റെ സർവ്വസ്വമേ....

സോളമന്റെ ഗീതത്തിൻ സൗമ്യരാഗ ഗീതത്തിൻ
മധുരങ്ങൾ നൽകുന്നു നീ...
പൂവണിഞ്ഞ കാലത്തിൻ തേനണിഞ്ഞ മോഹത്തിൻ
ഇതളെണ്ണി നിൽക്കുന്നു നീ...
ഒരു നേരം കാണാതിരുന്നീടുവാൻ
കഴിയാതെയായല്ലോ നമ്മൾ തമ്മിൽ
അകതാരിലെപ്പോഴും ഉണർ‌വ്വേകാൻ നീ വേണം
എന്നാളുമെന്നാളും എൻ ഇണക്കിളിയേ...
ചൊല്ലാം നിൻ കാതിൽ എല്ലാം ഞാൻ നാളെ
ജീവന്റെ സർവ്വസ്വമേ....

എന്നുമെന്റെ സ്വപ്നത്തിൻ തേർ തെളിച്ചു വന്നെത്തി
പുളകങ്ങൾ പെയ്യുന്നു നീ...
എന്നുമെന്റെ മോഹത്തിൻ മഞ്ഞുരുക്കി എൻ മൗനം
വാചാലമാക്കുന്നു നീ...
പലകാര്യം പറയേണമെന്നോർക്കിലും
പറയാതെ അലിയുന്നു നമ്മൾ തമ്മിൽ
എന്നുള്ളിലെപ്പോഴും തെളിയും ഈ തിരുരൂപം
എന്നെന്നും എന്റേതല്ലോ...നീ ഇനിമേൽ..
(ചൊല്ലാം...)

sŏllāṁ nin kādil ĕllāṁ ñān nāḽĕ
jīvanṟĕ sarvvasvame....
(sŏllāṁ...)
madhugaṇigagaḽ teḍuṁ ĕnnātmanādaṁ
keḽkkānāy arigil nī vā...vā...
sŏllāṁ nin kādil ĕllāṁ ñān nāḽĕ
jīvanṟĕ sarvvasvame....

soḽamanṟĕ gīdattin saumyarāga gīdattin
madhuraṅṅaḽ nalgunnu nī...
pūvaṇiñña kālattin denaṇiñña mohattin
idaḽĕṇṇi nilkkunnu nī...
ŏru neraṁ kāṇādirunnīḍuvān
kaḻiyādĕyāyallo nammaḽ tammil
agadārilĕppoḻuṁ uṇar‌vvegān nī veṇaṁ
ĕnnāḽumĕnnāḽuṁ ĕn iṇakkiḽiye...
sŏllāṁ nin kādil ĕllāṁ ñān nāḽĕ
jīvanṟĕ sarvvasvame....

ĕnnumĕnṟĕ svapnattin der tĕḽiccu vannĕtti
puḽagaṅṅaḽ pĕyyunnu nī...
ĕnnumĕnṟĕ mohattin maññurukki ĕn maunaṁ
vāsālamākkunnu nī...
palagāryaṁ paṟayeṇamĕnnorkkiluṁ
paṟayādĕ aliyunnu nammaḽ tammil
ĕnnuḽḽilĕppoḻuṁ tĕḽiyuṁ ī tirurūbaṁ
ĕnnĕnnuṁ ĕnṟedallo...nī inimel..
(sŏllāṁ...)