Solaman paadiya

സോളമൻ പാടിയ
Year
Language

സോളമന്‍ പാടിയ രാഗഗീതത്തിലെ
ശാരോണ്‍ താഴ്വരയില്‍
നാണം പൊഴിയ്ക്കും പനിനീരലരേ
നിന്നെക്കാത്തിരിക്കും ഇടയന്‍ ഞാന്‍

സീയോണ്‍ മലയുടെ അഴകുമേന്തി
ഈവഴികളില്‍ അത്തിമരം പൂത്തു
അവയുടെ അല്ലിയില്‍ കണ്ടൂ
നിന്മിഴിയില്‍ വിരിയും സ്വപ്നം

ഗീഹോന്‍ നദിയിലെ കുളിരുമായി
നീവരും പാതയില്‍ പുഴയായി
അതുനല്‍കും സൗമ്യത എന്നെ
അനുരാഗലോലനായ് മാറ്റി

soḽaman pāḍiya rāgagīdattilĕ
śāroṇ tāḻvarayil
nāṇaṁ pŏḻiykkuṁ paninīralare
ninnĕkkāttirikkuṁ iḍayan ñān

sīyoṇ malayuḍĕ aḻagumendi
īvaḻigaḽil attimaraṁ pūttu
avayuḍĕ alliyil kaṇḍū
ninmiḻiyil viriyuṁ svapnaṁ

gīhon nadiyilĕ kuḽirumāyi
nīvaruṁ pādayil puḻayāyi
adunalguṁ saumyada ĕnnĕ
anurāgalolanāy māṭri